KeralaLatest NewsNews

നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ, ലവ് ജിഹാദ് പോലെയുള്ള തീവ്രവാദ സംബന്ധിയായ വിഷയങ്ങളില്‍ അടിയന്തര നിയമനിര്‍മ്മാണം അനിവാര്യമാണെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം : കണ്ണൂരിലെ ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ ആണെന്ന ചിത്രലേഖയുടെ തന്നെ വെളിപ്പെടുത്തല്‍ സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വം വീടും ജോലിയും വാഗ്ദാനം നടത്തിയത് കൊണ്ടാണ് മതം മാറാന്‍ തീരുമാനിച്ചതെന്ന് ചന്ദ്രലേഖ പറഞ്ഞിരുന്നു. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.

ഇസ്ലാമിലേക്ക് മതം മാറാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പണവും വീടും വാഗ്ദാനം ചെയ്തെന്ന  ചിത്രലേഖയുടെ വെളിപ്പെടുത്തല്‍ കേരളത്തിന്റെ കാലിക സാംസ്‌കാരിക അനുഭവങ്ങളുടെ പരിഛേദമാണ്. പാവപ്പെട്ടവര്‍ക്ക് മോഹനസുന്ദര വാഗ്ദാനങ്ങള്‍ നല്‍കിയും പ്രലോഭിപ്പിച്ചും നടത്തുന്ന ഇത്തരം നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശനമായ നിയമനടപടികള്‍ ആവശ്യമാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഈ കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശും ഉത്തര്‍പ്രദേശും ഹരിയാനയും ലവ് ജിഹാദിനെതിരെ നിയമം പാസാക്കിയത്. മധ്യപ്രദേശില്‍ മതപരിവര്‍ത്തനത്തിന് തടയിടാനുള്ള നിയമനിര്‍മ്മാണം നടക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. കേരളത്തില്‍ നാളിതുവരെ, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് വരെ ലവ് ജിഹാദിനെ പറ്റി പരാതികള്‍ ഉയര്‍ന്നിട്ടും വേണ്ടവിധത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ, ലവ് ജിഹാദ് പോലെയുള്ള തീവ്രവാദ സംബന്ധിയായ വിഷയങ്ങളില്‍ അടിയന്തര നിയമനിര്‍മ്മാണം അനിവാര്യമാണെന്നും ബിജെപി നേതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button