ന്യൂഡൽഹി : ഓക്‌സ്ഫഡ് സർവ്വകലാശാലയും ആസ്ട്രാസെനകയും സംയുക്തമായി നിർമ്മിക്കുന്ന കോവിഡ് വാക്‌സിൻ 2021 ഫെബ്രുവരി മുതൽ ലഭ്യമാകുമെന്ന് ഉറപ്പുനൽകി സെറം ഇൻസ്റ്റിറ്റ്യൂട്ട്. 2021 ഏപ്രിൽ മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും.
രണ്ട് ഡോസിന് 1000 രൂപയാിരിക്കും പൊതുജനങ്ങളിൽ നിന്നും ഈടാക്കുക എന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാല അറിയിച്ചു.ഓക്‌സ്ഫഡ് സർവ്വകലാശാലയുടെ വാക്‌സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ പരീക്ഷണം നടത്തുന്നത്. 2024 ലോടെ രാജ്യത്തെ പൊതുജനങ്ങൾക്ക് വാക്‌സിൻ നൽകാൻ സാധിക്കും. രണ്ട് ഡോസിന് 1000 രൂപ ഈടാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാർ വൻതോതിൽ വാക്‌സിൻ വാങ്ങുന്നതിനാൽ യുഎസ് ഡോളർ 3-4 നിരക്കിൽ നൽകാൻ സാധിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അറിയിച്ചു.
വാക്‌സിൻ പ്രായമായവരിലും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായകമാണെന്നും പരീക്ഷണത്തിൽ തെളിഞ്ഞിരുന്നു. എന്നാൽ ദീർഘകാല പ്രതിരോധത്തിന് സാധ്യമാകും എന്നതിൽ ഉറപ്പില്ലെന്ന് അദ്ദേഹം അറിയിച്ചു.
Post Your Comments