Latest NewsCinemaMollywoodNews

അപ്പാനി ശരത് നായകനായി എത്തുന്ന ക്രെെം ആക്ഷന്‍ ത്രില്ലര്‍ ‘മിഷന്‍-സി’ ചിത്രീകരണമാരംഭിച്ചു…!

അപ്പാനി ശരത്, മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്രെെം ആക്ഷന്‍ ത്രില്ലര്‍ ചിതം “മിഷന്‍-സി” ഇടുക്കി രാമക്കല്‍മേട്ടില്‍ ചിത്രീകരണം തുടങ്ങിയിരിക്കുന്നു.

സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റര്‍-റിയാസ് കെ ബദര്‍,

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബിനു മുരളി, കല-സഹസ് ബാല, മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍, സ്റ്റില്‍സ്-ഷാലു പേയാട്, ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button