Latest NewsKeralaNews

പരസ്യമായി മാപ്പു പറയണം, ഒരു കോടി നഷ്ടപരിഹാരം നൽകണം; കെ. ​സു​രേ​ന്ദ്രനെതിരെ മേ​ഴ്സി​ക്കു​ട്ട​ൻ

ഒക്ടോബര്‍ 31 ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചത്.

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ച് സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി​ക്കു​ട്ട​ന്‍. സ്വര്‍ണക്കളളക്കടത്തിനായി സ്പോര്‍ട്സ് കൗണ്‍സിലിന്റെ വാഹനം ഉപയോഗിച്ചെന്നും കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്റെ പി.എക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നുമുള്ള പ്രസ്താവനയ്‌ക്കെതിരെയാണ് നോട്ടീസ്.

എന്നാൽ വ്യാജപ്രചാരണം നടത്തിയതിനെ തുടർന്ന് 15 ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പു പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒക്ടോബര്‍ 31 ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചത്. മേഴ്സിക്കുട്ടന്റെ പി.എ സി.പി.ഐ.എം നോമിനിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

Read Also: പ്ലാ​സ്റ്റി​ക് നി​​​ര്‍​​​മാ​​​ണ ഫാ​ക്ട​റി​യി​ല്‍ വന്‍ സ്ഫോ​ട​നം: അ​ഞ്ച് മരണം; ധനസഹായവുമായി മുഖ്യമന്ത്രി

അതേസമയം നിരവധി തവണ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഈ കാര്‍ വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും പോവുകയും വരികയും ചെയ്തിട്ടുണ്ടെന്നും സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വര്‍ണവുമായി തിരുവനന്തപുരത്തുനിന്ന് ഈ കാര്‍ ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തുടർന്ന് കെ.സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നേരത്തെ മേഴ്‌സിക്കുട്ടന്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button