KeralaLatest NewsIndia

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് റിമാന്‍ഡില്‍ കഴിയുന്ന എം.സി കമറുദ്ദീന്‍ എം.എല്‍.എയ്ക്ക് ഹൃദ്രോ​ഗം, ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എംഎല്‍എയെ പരിയാരം മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയത്.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് റിമാന്‍ഡില്‍ കഴിയുന്ന എം.സി കമറുദ്ദീന്‍ എം.എല്‍.എയ്ക്ക് ഹൃദ്രോ​ഗം. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം.എല്‍യ്ക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എംഎല്‍എയെ പരിയാരം മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയത്.

ആന്‍ജിയോ ഗ്രാം പരിശോധനയില്‍ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് എംഎല്‍എയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.ആന്‍ജിയോഗ്രാം പരിശോധന റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍ ചികിത്സ തീരുമാനിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് അറിയിച്ചിരുന്നു. അതേസമയം കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടിക്കാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

read also: ബി.ജെ.പി.യാണോ മാർക്സിസ്റ്റ് പാർട്ടിയാണോ യഥാർഥ ഫാസിസ്റ്റ് എന്ന ചോദ്യത്തിന്റെ ഉത്തരം ആറര വർഷമായുള്ള ബി.ജെ.പി. ഭരണം തന്നെയാണ്, ബി.ജെ.പി.ക്ക് പകരം മാർക്സിസ്റ്റ് പാർട്ടിയായിരുന്നു കേന്ദ്രത്തിൽ എങ്കിൽ ഒരൊറ്റ കോൺഗ്രസ്സുകാരനും ഇപ്പോൾ ഇന്ത്യയിൽ ജീവിച്ചിരിക്കില്ലായിരുന്നു: കെപി സുകുമാരൻ

ജുവലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീന്‍ എം എല്‍ എക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളില്‍ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങള്‍. ആരോഗ്യമന്ത്രി കെ കെ ശൈലജ നേരിട്ട് വിളിച്ച്‌ കമറുദ്ദീന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി അധികൃതരോട് ചോദിച്ചറിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button