കണ്ണൂർ: തദ്ദേശ തെരെഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയം കൈവരിക്കാനൊരുങ്ങി കണ്ണൂർ സിപിഎം സ്ഥാനാർത്ഥികൾ. കണ്ണൂരിലെ ആന്തൂർ നഗരസഭയിലെ ആറു വാർഡുകളിൽ സിപിഎം സ്ഥാനാർഥികൾക്ക് എതിരാളികളില്ല. പ്രവാസി വ്യവസായിയുടെ ആത്മഹത്യയെ തുടർന്ന് വിവാദങ്ങളിൽ നിറഞ്ഞു നിന്ന ആന്തൂർ നഗരസഭയിൽ പ്രതിപക്ഷം ഇല്ല എന്നത് കഴിഞ്ഞതവണ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
എന്നാൽ ആന്തൂർ നഗരസഭയിലെ 2, 3, 10 , 11 , 16 , 24 എന്നീ വാർഡുകളിൽ ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥികൾ മാത്രമേ നാമനിർദേശപത്രിക സമർപ്പിച്ചു ഉള്ളൂ. ആറിടത്ത് എതിരില്ല എന്നത് എൽഡിഎഫിനുള്ള ജനപിന്തുണയുടെ തെളിവാണെന്ന് സ്ഥാനാർത്ഥികൾ പറയുന്നു. ആന്തൂർ നഗരസഭയെ കുറിച്ച് യുഡിഎഫ് ഉന്നയിച്ച ആരോപണം ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നു എന്ന് ഇതോടെ വ്യക്തമായി എന്ന് സി പി മുഹാസ് പറഞ്ഞു. ആന്തൂർ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ തവണ പ്രതിപക്ഷമില്ലായിരുന്നു. 28 ൽ പതിനാലിടത്ത് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അതേസമയം, സിപിഎമ്മിന്റെ ഭീഷണിയെ തുടർന്നാണ് സ്ഥാനാർത്ഥികൾ പിൻവലിഞ്ഞതെന്ന് യുഡിഎഫ് മണ്ഡലം ചെയർമാൻ സമദ് കടമ്പേരി ആരോപിച്ചു. ആകെ 15 വാർഡുകളിലാണ് കണ്ണൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ലാത്തത്. ഇതിൽ 7 വാർഡുകൾ നഗരസഭയിലും 8 വാർഡുകൾ പഞ്ചായത്തിലാണ്.
Post Your Comments