ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് കൊച്ചുമകളും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നു.
യു.എസിൽ ഇപ്പോഴാണ് വൈസ് പ്രസിഡൻറായി കമല ഹാരിസ് എന്ന വനിതയെ തെരഞ്ഞെടുത്തത്. എന്നാൽ ഇന്ത്യയിൽ 50 വർഷങ്ങൾക്ക് മുമ്പ് ഇന്ദിര ഗാന്ധിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തുവെന്ന് പ്രിയങ്ക ഗാന്ധി പറയുകയുണ്ടായി.
‘കമല ഹാരിസിനെ ആദ്യ വനിത യു.എസ് വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്തു. ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിൽ, 50 വർഷം മുമ്പ് ഇന്ത്യ ഒരു വനിത പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തുവെന്ന് മനസിലാക്കണം. ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഇന്ദിര ഗാന്ധിയുടെ ശക്തിയും ധൈര്യവും പ്രചോദനമാണ്’ -പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. നവംബർ 19നാണ് ഇന്ദിരഗാന്ധിയുടെ ജന്മദിനം.
Post Your Comments