ഇസ്‌ലാമാബാദ് : ഫ്രഞ്ച് പ്രസിഡന്റ് മക്രോയ്ക്കെതിരെ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ പാക്കിസ്ഥാനെതിരെ കുരുക്കു മുറുക്കി ഫ്രഞ്ച് സര്‍ക്കാര്‍. പാക്കിസ്ഥാന്റെ സൈനിക, പ്രതിരോധ സംവിധാനങ്ങള്‍ നവീകരിക്കാന്‍ സഹായം നല്‍കാനാവില്ലെന്നു ഫ്രാന്‍സ് നിലപാടെടുത്തു. പാക്കിസ്ഥാന്റെ കൈവശമുള്ള മിറാഷ് യുദ്ധ വിമാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനം, അഗസ്റ്റ 90ബി ക്ലാസ് അന്തര്‍വാഹിനികള്‍ തുടങ്ങിയവ നവീകരിക്കാനുള്ള സഹായ വാഗ്ദാനത്തില്‍നിന്നു ഫ്രാന്‍സ് പിന്മാറുകയാണെന്നാണു റിപ്പോര്‍ട്ട്. പാക്ക് വംശജരായ സാങ്കേതിക വിദഗ്ധരെ അടുപ്പിക്കരുതെന്നു ഖത്തറിനോടും ഫ്രാന്‍സ് നിര്‍ദേശിച്ചു. ഫ്രാന്‍സിന്റെ റഫാല്‍ വിമാനങ്ങള്‍ വാങ്ങിയ രാജ്യങ്ങളിലൊന്നാണു ഖത്തര്‍. പാക്ക് സ്വദേശികളെ റഫാലില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നതു സാങ്കേതിക രഹസ്യങ്ങള്‍ ഇസ്‌ലാമാബാദിലേക്ക് ചോരാന്‍ ഇടയാക്കുമെന്നു ഫ്രാന്‍സ് ഭയക്കുന്നു.
ഫ്രാന്‍സിന്റെ റഫാല്‍ വിമാനങ്ങളുടെ പ്രധാന ഗുണഭോക്താവാണ് ഇന്ത്യ. റഫാല്‍ വിവരങ്ങള്‍ പാക്കിസ്ഥാനു കിട്ടുന്നതും അതുവഴി ചൈനയുടെ കൈകളില്‍ എത്തുന്നതും ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നു ഫ്രാന്‍സ് കണക്കുകൂട്ടുന്നു. അഭയം തേടിയുള്ള പാക്കിസ്ഥാന്‍കാരുടെ അപേക്ഷകളില്‍ കടുത്ത പരിശോധനയാണു ഫ്രാന്‍സ് നടത്തുന്നത്.
Post Your Comments