മാള്‍ഡ: പശ്ചിമ ബംഗാളിലെ സുര്ജാപുരില് പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറിയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ അഞ്ചു ജീവനക്കാര്‍ മരിച്ചു. സ്ഫോടനത്തില്‍ ഫാക്ടറി പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ 11.30 നായിരുന്നു ദുരന്തം.
എന്നാൽ സ്ഫോടനത്തിന് കാരണം സാങ്കേതിക തകരാറാണെന്നാണു പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അരലക്ഷവും ധനസഹായം പ്രഖ്യാപിച്ചു. പക്ഷപാതമില്ലാതെ അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Post Your Comments