KeralaLatest News

ബ്രോഡ് വേ തീപിടുത്തം; അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ കോര്‍പ്പറേഷന്റെ നടപടി

കൊച്ചി: എറണാകുളം ബ്രോഡ് വേയിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൊച്ചി കോര്‍പ്പറേഷന്‍ നടപടി. അനധികൃത നിര്‍മാണങ്ങള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കി. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുന്നതടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ അറിയിച്ചു. ബ്രോഡ് വേയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് അനധികൃത നിര്‍മാണത്തിനും വ്യാപാരത്തിനുമെതിരായ നടപടി കോര്‍പ്പറേഷന്‍ ശക്തമാക്കിയത്.

കൊച്ചിയിലെ പഴക്കമുള്ളതും ഏറെ തിരക്കുള്ളതുമായ വ്യാപാര കേന്ദ്രമായ ബ്രോഡ്വേയിലുണ്ടായ തീപിടുത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. അഗ്‌നി ശമന സേനയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുക്കുന്നത്. ബ്രോഡ്വേയിലടക്കം പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക് അഗ്‌നി സുരക്ഷ സംവിധാനങ്ങള്‍ ഇല്ല. ഇക്കാര്യത്തില്‍ കര്‍ശന മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

മേയര്‍ സൗമിനി ജെയിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ നടപടി സ്വീകതിച്ചിരിക്കുന്നത്. ആദ്യഘട്ടമായി ഫുട്പാത്തിലേക്ക് കയറ്റിയുള്ള നിര്‍മാണങ്ങളും വ്യാപാരവും പൂര്‍ണമായി നീക്കം ചെയ്തു. രേഖകള്‍ പരിശോധിച്ച് അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മേയര്‍ അറിയിച്ചു.ബ്രോഡ് വേയിലെ അനധികൃത പാര്‍ക്കിങ് അവസാനിപ്പിക്കാനുള്ള നടപടികളും ഉടന്‍ സ്വീകരിക്കും. കോര്‍പറേഷന്റെ ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ ഉടന്‍ തന്നെ അടച്ച് പൂട്ടുമെന്നും മേയര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button