Latest NewsIndia

വഖഫ് ബോര്‍ഡിന്റെ അനധികൃത ഭൂമി വില്‍പ്പനയില്‍ സി.ബി.ഐ അന്വേഷണം: വസീം റിസ്‌വിക്കെതിരെ കേസെടുത്തു

ഉത്തര്‍പ്രദേശ് പോലീസ് 2016ലും 2017ലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്.

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഷിയ വഖഫ് ബോര്‍ഡ് നടത്തിയ അനധികൃത ഭൂമി ഇടപാടുകളില്‍ സി.ബി.ഐ അന്വേഷണം. വഖഫ് ബോര്‍ഡ് മേധാവി വസീം റിസ്‌വിക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് പോലീസ് 2016ലും 2017ലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്.

റിസ്‌വിക്കും മറ്റു ഏതാനും പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. കേസുമായി മുന്നോട്ടുപോകാന്‍ ബുധനാഴ്ചയാണ് സി.ബി.ഐയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.അലഹബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ വഖഫ് ബോര്‍ഡ് നടത്തിയ അനധികൃത വില്‍പ്പനയും വാങ്ങലും കൈമാറ്റങ്ങളുമാണ് അന്വേഷിക്കുന്നത്.

read also: വീട് തകർത്തുകൊണ്ട് ഉൽക്ക പതിച്ചു, ഒറ്റ ദിവസംകൊണ്ട് കോടിപതിയായി ശവപ്പെട്ടി കച്ചവടക്കാരന്‍

ഇമാമ്പര ഗുലാം ഹൈദറില്‍ വഖഫ് ഭൂമി കൈയേറി അനധികൃത കെട്ടിടനിര്‍മ്മാണം നടത്തിയതുമായി ബന്ധപ്പെട്ടാണ് 2016ല്‍ അലഹബാദില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 2009ല്‍ കാണ്‍പൂരിലെ സ്വരൂപ് നഗറില്‍ വഖഫ് ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് 2017ല്‍ ലക്‌നൗവില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

shortlink

Post Your Comments


Back to top button