KeralaLatest NewsIndia

ഭക്തരുടെ അഭാവം: ശബരിമല സന്നിധാനത്തെ എപ്പോഴും ജ്വലിച്ചു നില്‍ക്കുന്ന ആഴി അണഞ്ഞു

ശരണമന്ത്രങ്ങളോടെ ഇരുമുടിക്കെട്ടില്‍ നെയ്‌ത്തേങ്ങയുമായി മലയിലെത്തുന്ന സ്വാമിമാര്‍ നെയ്യ് ശ്രീകോവിലിലെ അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകത്തിനായി സമര്‍പ്പിക്കുന്നു. ശേഷം തേങ്ങയുടെ മുറികള്‍ മഹാ ആഴിയിലെറിയുകയും ചെയ്യുന്നു.

സന്നിധാനം: ഭക്തർ കുറഞ്ഞതോടെ സന്നിധാനത്തെ ആഴി അണഞ്ഞു. ശബരിമല സന്നിധാനത്തെ പ്രധാന കാഴ്ചകളിലൊന്നാണ് ജ്വലിച്ചു നില്‍ക്കുന്ന ആഴി. അഭിഷേകത്തിന് ശേഷം നെയ്‌ത്തേങ്ങയില്‍ ഒരു പകുതി തീര്‍ത്ഥാടകര്‍ ഇവിടെ സമര്‍പ്പിക്കുകയാണ് ചെയ്യാറ്. ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്‍ ഭക്തരുടെ എണ്ണം കുറഞ്ഞതോടെയാണ് ആഴിയും അണഞ്ഞതെന്നാണ് ശബരിമലയിലെ ഉദ്യോഗസ്ഥർ പറയുന്നത്.

ശബരിമല സന്നിധാനത്ത് പതിനെട്ടാംപടിക്ക് താഴെ എരിയുന്ന അഗ്‌നികുണ്ഡമാണ് മഹാ ആഴി. ആകാശത്തോളം പടരുന്ന അഗ്‌നിസ്ഫുലിംഗങ്ങള്‍ സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ചൈതന്യമേകുന്ന കാഴ്ചയാണ്. പൂജകൾക്കായി ശബരിമല നട തുറക്കുമ്പോഴാണ് ആഴിയ്ക്കും തിരിതെളിയുന്നത്. ശ്രീകോവിലിനുള്ളിൽ നിന്നും കൊളുത്തിയ അഗ്നി മേൽശാന്തിയാണ് ആഴിയിലേക്ക് പകരുന്നത്.

read also: ഇന്ത്യക്ക്‌ പിന്തുണ : കശ്മീരും ലഡാക്കുമില്ലാതെയുള്ള കറൻസിയിലെ മാപ്പ്, ഇന്ത്യ തെറ്റ് ചൂണ്ടിക്കാട്ടിയതോടെ നോട്ടു പിൻവലിച്ച് അച്ചടി തന്നെ നിര്‍ത്തി സൗദി

വ്രതശുദ്ധിയുടെ നിറവില്‍ കാനനപാതയുടെ കാഠിന്യമളന്ന പാദങ്ങളുമായി സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തര്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ ആഴിയിലേക്ക് നാളികേരമെറിയുന്നു. ശരണമന്ത്രങ്ങളോടെ ഇരുമുടിക്കെട്ടില്‍ നെയ്‌ത്തേങ്ങയുമായി മലയിലെത്തുന്ന സ്വാമിമാര്‍ നെയ്യ് ശ്രീകോവിലിലെ അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകത്തിനായി സമര്‍പ്പിക്കുന്നു. ശേഷം തേങ്ങയുടെ മുറികള്‍ മഹാ ആഴിയിലെറിയുകയും ചെയ്യുന്നു.ഇരുമുടിയിലെ നെയ്‌ത്തേങ്ങ ജീവാത്മാവാണെന്നാണ് സങ്കല്‍പം.

നെയ്യ് അഭിഷേകം ചെയ്യുമ്പോള്‍ ജീവാത്മാവ് അയ്യപ്പനില്‍ വലയം പ്രാപിക്കുന്നു. നെയ്യ് നീക്കിയ തേങ്ങ ജഡ ശരീരമായി കരുതി അത് ആഴിയില്‍ എരിക്കുകയാണ്.ദര്‍ശനകാലത്ത് രാപകല്‍ ഭേദമെന്യേ ഇടമുറിയാതെ വീഴുന്ന നാളികേരം എരിയുന്ന അഗ്‌നിശോഭയില്‍ ഈ മഹാ അഗ്‌നികുണ്ഡം എപ്പോഴും ജ്വലിച്ചു നിൽക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button