Latest NewsNewsCrime

വാട്സ് ആപ്പില്‍ ആണ്‍ സുഹൃത്തിനോട് ചാറ്റ് ചെയ്തതിന് 17കാരന്‍ സഹോദരിയെ വെടിവെച്ചു

ന്യൂഡല്‍ഹി : വാട്സ് ആപ്പില്‍ ആണ്‍ സുഹൃത്തിനോട് ചാറ്റ് ചെയ്തതിന് 17കാരന്‍ സഹോദരിയെ വെടിവെച്ചു . ഡല്‍ഹിയില്‍ വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ആണ്‍ സുഹൃത്തിനോട് ചാറ്റ് ചെയ്യുന്നത് സഹോദരന്‍ വിലക്കിയിട്ടും അനുസരിക്കാതിരുന്നതിനെ തുടര്‍ന്നാണ് 17കാരന്‍ സഹോദരിക്ക് നേരെ വെടിയുതിര്‍ത്തത് .

പതിനാറ് വയസുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ വെടിവെച്ചത്. വയറിന് പരിക്കേറ്റ പെണ്‍കുട്ടിയെ ജഗ് പ്രവേഷ് ചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ആശുപത്രി അധികൃതരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഓപ്പണ്‍ സ്കൂളില്‍ പഠിക്കുകയും ഒരു സലൂണില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ആണ്‍കുട്ടിയെ പിടികൂടി . കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും കണ്ടെടുക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button