Latest NewsNewsOman

മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ട്​ അ​ണ​ക്കെ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്നു

മ​സ്ക​ത്ത്: വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണാ​ർ​ഥം മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ൽ ജി​ഫ്നൈ​നി​ലും വാ​ദി അ​ദൈ​യി​ലും അ​ണ​ക്കെ​ട്ടു​ക​ൾ നിർമിക്കാൻ ഒരുങ്ങുന്നു. 196 ദ​ശ​ല​ക്ഷം ഡോ​ള​ർ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ഡാ​മി​െൻറ നി​ർ​മാ​ണം 2023ൽ ​പൂർത്തീകരിക്കുന്നതാണ്. കാ​ർ​ഷി​ക, മ​ത്സ്യ, ജ​ല വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​െൻറ കീ​ഴി​ലു​ള്ള പ​ദ്ധ​തി​യൂ​ടെ നി​ർ​മാ​ണ ക​രാ​ർ സ്ട്രാ​ബാ​ഗ് ഒ​മാ​നാ​ണ് കിട്ടിയിരിക്കുന്നത്. മ​ഴ പെ​യ്യു​േ​മ്പാ​ൾ ഏ​റ്റ​വും വ​ലി​യ വാ​ദി രൂ​പ​പ്പെ​ടു​ക​യും ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്ന മേ​ഖ​ല​യി​ലാ​ണ് അ​ണ​ക്കെ​ട്ടു​ക​ൾ നിർമിക്കുന്നതും.

ജി​ഫ്​​നൈ​നി​ൽ നി​ർ​മി​ക്കു​ന്ന അ​ണ​ക്കെ​ട്ട്​ വ​ഴി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​നി​വേ​ഴ്സി​റ്റി ഒ​മാ​നി​ലെ സു​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ ​െവ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി​ക്ക് സാധിക്കുന്നതാണ്. ജി​ഫ്നൈ​നി​ൽ നി​ർ​മി​ക്കു​ന്ന അ​ണ​ക്കെ​ട്ട്​ വ​ഴി സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല മേ​ഖ​ല​യി​ലെ​യും സ​മീ​പ​ത്തു​ള്ള താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഒഴിവാക്കാനായി കഴിയും. ആ​റ​ര കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ മ​ല​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ് ഇ​വി​ടെ അ​ണ​ക്കെ​ട്ട്​ നി​ർ​മി​ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ടി​ന്​ 20 മീ​റ്റ​ർ ഉ​യ​ര​മു​ണ്ടാ​വും. മൂ​ന്ന് ജ​ല​നി​ർ​ഗ​മ​ന മാ​ർ​ഗ​ങ്ങ​ളും ഒ​രു ജ​ല നി​ർ​ഗ​മ​ന ട​വ​റും നി​ര​വ​ധി വെ​ള്ള​പ്പൊ​ക്ക സം​ര​ക്ഷ​ണ ഭി​ത്തി​ക​ളു​മു​ണ്ടാവുന്നതാണ്.

അ​മി​റാ​ത്ത്​-​ഖു​റി​യാ​ത്ത്​ എ​ക്​​സ്​​പ്ര​സ്​​വേ​യു​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യു​ള്ള താ​മ​സ മേ​ഖ​ല​ക​ളെ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ നി​ന്ന്​ ര​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ്​ വാ​ദി അ​ദൈ​യി​ൽ അ​ണ​ക്കെ​ട്ട്​ നി​ർ​മി​ക്കു​ന്ന​ത്. അ​ൽ ജു​ഫൈ​ന പ​ദ്ധ​തി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​തി​ൽ 2.4 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​ണ്​ അ​ണ​ക്കെ​ട്ട്​ നി​ർ​മി​ക്കു​ന്ന​ത്. അ​ഞ്ച് ചെ​റി​യ അ​ണ​ക്കെ​ട്ടു​ക​ളും ജ​ല നി​ർ​ഗ​മ​ന മാ​ർ​ഗ​ങ്ങ​ളും സം​ര​ക്ഷ​ണ ഭി​ത്തി​ക​ളും നിർമിക്കുന്നതാണ്.

ഇ​ട​ക്കി​ടെ​യു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളും ചു​ഴ​ലി​ക്കാ​റ്റു​ക​ളും ഒ​മാ​നി​ൽ ഗു​രു​ത​ര​മാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​വ​യി​ൽ നി​ന്ന് ഒ​രു പ​രി​ധി​വ​രെ ര​ക്ഷ ന​ൽ​കാ​ൻ അ​ണ​ക്കെ​ട്ടു​ക​ൾ​ക്ക്​ ക​ഴി​യു​മെ​ന്ന് ക​ണ​ക്കാ​ക്കി​യി​രു​ന്നു. 2007ൽ ​അ​ടി​ച്ചു​വീ​ശി​യ ഗോ​നു​വാ​ണ് ഒ​മാ​നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ങ്ങ​ൾ വി​ത​റി​യ​ത്. 2010ൽ ​അ​ടി​ച്ചു​വീ​ശി​യ ഫെ​റ്റും വ​ൻ നാ​ശം വി​ത​ച്ചി​രു​ന്നു. സ്വ​ത്തു​വ​ക​ക​ളു​ടെ നാ​ശ​ത്തി​നൊ​പ്പം മ​നു​ഷ്യ ജീ​വ​നു​ക​ളും ഇൗ ​ദു​ര​ന്ത​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞി​രു​ന്നു.

ക​ഴി​ഞ്ഞ ചു​ഴ​ലി​ക്കാ​റ്റു​ക​ളി​ൽ നാ​ശം നേ​രി​ടേ​ണ്ടി​വ​ന്ന തെ​ക്ക​ൻ ശ​ർ​ഖി​യ, ദോ​ഫാ​ർ മേ​ഖ​ല​ക​ളി​ലും അ​ണ​ക്കെ​ട്ടു​ക​ൾ ഡാ​മു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. സ​ലാ​ല​യി​ൽ ര​ണ്ട് ഡാ​മു​ക​ൾ നി​ർ​മി​ക്കാ​ർ സ​ർ​ക്കാ​ർ 120 ദ​ശ​ല​ക്ഷം ഡോ​ള​ർ അ​നു​വ​ദി​ച്ചി​രു​ന്നു. ര​ണ്ട് വ​ർ​ഷം മു​മ്പ് അ​ടി​ച്ചു​വീ​ശി​യ മെ​ക്നു ചു​ഴ​ലി​ക്കാ​റ്റ് സ​ലാ​ല​യി​ൽ വ​ൻ നാ​ശ​മാ​ണ് വി​ത​ച്ചി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് സ​ലാ​ല​യി​ൽ ര​ണ്ട് ഡാ​മു​ക​ൾ നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​ത്. വാ​ദി അ​ദാ​നി​ബ്, വ​ദി അ​നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ചെ​റി​യ ഡാ​മു​ക​ൾ നിർമിക്കുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button