KeralaLatest NewsNews

സ്വപ്നയുടെ ശബ്ദസന്ദേശം മുഖ്യമന്ത്രി ആസൂത്രണം ചെയ്തതാണോ എന്ന് അന്വേഷിക്കണം ; കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: സ്വപ്നാ സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നത് സി പി എമ്മിന്റെ നാടകമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തുമെന്നായപ്പോൾ ഉണ്ടാക്കിയ തിരക്കഥയുടെ ഭാഗമാണോ ഇതെന്ന് സംശമുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മുരളീധരൻ ഈക്കാര്യം പറഞ്ഞത്.

ശബ്ദസന്ദേശം പുറത്തുവന്നതിലെ രാഷ്ട്രീയ ലാഭം മുഖ്യമന്ത്രിക്കാണ്. അതിനാൽ മുഖ്യമന്ത്രി ആസൂത്രണം ചെയ്തതാണോ ഇത് എന്ന് അന്വേഷിക്കണം. ജയിൽ വകുപ്പുകളുടെ നിയന്ത്രണം ആഭ്യന്തര വകുപ്പിനാണ്.

ശബ്ദ സന്ദേശത്തെക്കുറിച്ച് കേന്ദ്ര ഏജൻസികളും അന്വേഷിക്കട്ടെ. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാനത്ത് അട്ടിമറിക്കുകയാണ്. കിഫ്ബി വിവാദത്തിൽ പരാതി കിട്ടിയാൽ അന്വേഷിക്കും. ചെയ്തത് തെറ്റാണെന്ന് ഐസക്കിന് നന്നായി അറിയാമെന്നും മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button