കോഴിക്കോട് : അഡ്വ എ. ജയശങ്കറുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ചാനൽ ചർച്ചയിൽ നിന്ന് സി.പി.ഐ.എം എം.എല്‍.എ എ.എന്‍ ഷംസീര്‍ ഇറങ്ങിപ്പോയി. ഏഷ്യാനെറ്റ് ന്യൂസിനോടുള്ള സി.പി.ഐ.എമ്മിന്റെ ബഹിഷ്കരണം പിന്‍വലിക്കുന്നത് ജയശങ്കര്‍ അടക്കമുള്ളവരില്‍ ചിലരുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന ഉപാധിയിന്‍മേലായിരുന്നെന്ന് ഷംസീര്‍ പറഞ്ഞു.
Read Also : ചരിത്രം തിരുത്തി സൗദി അറേബ്യ ; ആദ്യ വനിതാ ഫുട്ബോള്‍ ലീഗിന് തുടക്കമായി
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ഷംസീര്‍ ഇറങ്ങിപ്പോയത്. മുസ്ലീം ലീഗിനായി പി.കെ ഫിറോസും ബി.ജെ.പിയ്ക്കായി കെ.പി പ്രകാശ് ബാബുവുമായിരുന്നു ജയശങ്കറിനും ഷംസീറിനും പുറമെ പാനലിലുണ്ടായിരുന്നത്.
വീഡിയോ ക്രെഡിറ്റ് : ഏഷ്യാനെറ്റ് ന്യൂസ്
Post Your Comments