റിയാദ്: സൗദിയിലെ ആദ്യ വനിതാ ഫുട്‌ബോള്‍ ലീഗിനാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തുടക്കമായത്. ചരിത്രത്തിലാദ്യമായാണ് സൗദി സ്ത്രീകള്‍ ബൂട്ടണിഞ്ഞ് ഫുട്‌ബോള്‍ കളത്തിലിറങ്ങിയത്.റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള 24 വനിതാ ടീമുകളില്‍ നിന്നായി 600 കായിക താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പ് കപ്പിനായി കളത്തിലിറങ്ങുന്നത്.
Read Also : “കൊവിഡ് വാക്‌സിന്‍ തയ്യാർ” ; ലോകം കാത്തിരുന്ന വാർത്തയുമായി ഫൈസര്‍
ചൊവ്വാഴ്ച ഓപ്പണിംഗ് മാച്ച് നടന്നെങ്കിലും ഇത് ടെലിവിഷനില്‍ സംപ്രേഷണം ചെയ്തിട്ടില്ല. ഉദ്ഘാടന ദിവസം ജിദ്ദയിലും ദമ്മാമിലുമായി ഏഴ് മത്സരങ്ങളാണ് നടന്നത്. മാര്‍ച്ചില്‍ ആയിരുന്നു മത്സരം നടക്കേണ്ടിയിരുന്നതെങ്കിലും കൊവിഡ് മൂലം ഇത് നീട്ടിവെക്കുകയായിരുന്നു. അതത് നഗരങ്ങളില്‍ വിജയിക്കുന്ന ടീമുകള്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കും. 2018 ലാണ് സൗദിയില്‍ ഫുട്‌ബോള്‍ മത്സരം കാണാനായി സ്ത്രീകള്‍ക്ക് സ്‌റ്റേഡിയത്തില്‍ വരാന്‍ അനുമതി ലഭിച്ചത്.
Post Your Comments