Latest NewsKerala

‘വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നിയമനടപടിയെടുക്കും’ : കെ.സുരേന്ദ്രന് മുന്നറിയിപ്പുമായി ഋഷിരാജ് സിങ്

ആദ്യ ദിനം തന്നെ 15 പേരാണ് എത്തിയതെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉയര്‍ത്തിയിരുന്നു.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മുന്നറിയിപ്പുമായി ജയില്‍ ഡിജിപി ഋഷിരാജ് സിങ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് സുരേന്ദ്രന് ജയില്‍ ഡിജിപി മുന്നറിയിപ്പ് നല്‍കിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് പേര്‍ എത്തിയെന്നും, ആദ്യ ദിനം തന്നെ 15 പേരാണ് എത്തിയതെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉയര്‍ത്തിയിരുന്നു.

എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്നും പ്രതിയുടെ അടുത്ത ബന്ധുക്കളായ അമ്മ, മക്കള്‍, സഹോദരന്‍, ഭര്‍ത്താവ് എന്നിവര്‍ക്ക് മാത്രമാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയതെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി. ജയില്‍ ഉദ്യോഗസ്ഥരുടെയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം.

read also: ശബരിമലയിൽ വൻ സാമ്പത്തിക പ്രതിസന്ധി, വരുമാനം തീരെയില്ല, ജീവനക്കാര്‍ക്ക്‌ ശമ്പളം മുടങ്ങിയേക്കും, ഡ്യൂട്ടിയിലുള്ള പോലീസുകാർ ഭക്ഷണത്തിനു പണം നൽകണം : കഴിഞ്ഞ തവണ വൃശ്ചികം ഒന്നിന് കോടികൾ ലഭിച്ചപ്പോൾ ഇത്തവണ ലഭിച്ചത് തുച്ഛമായ തുക

ഇതുസംബന്ധിച്ച വിവരങ്ങള്‍ ജയിലിലെ റജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാല്‍ മനസിലാകുമെന്നും അദേഹം വ്യക്തമാക്കി. വാര്‍ത്ത പിന്‍വലിച്ച്‌ ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button