ന്യൂഡല്‍ഹി: ഇനി മാസ്‌ക് ധരിക്കാത്തവര്‍ 2000 രൂപ പിഴയൊടുക്കണം. ന്യൂഡല്‍ഹിയിലാണ് 500 രൂപയില്‍ നിന്നാണ് പിഴത്തുക 2000 ആയി വര്‍ദ്ധിപ്പിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ആശുപത്രികളിലെ ഐ.സി.യു കിടക്കകളുടെ 80 ശതമാനവും നോണ്‍ ഐ.സി.യു കിടക്കകളുടെ 60 ശതമാനവും കോവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. അടിയന്തര ശസ്ത്രക്രിയകള്‍ അല്ലാത്തവ മാറ്റിവയ്ക്കാനും നിര്‍ദ്ദേശം നല്‍കിയതായി കെജ്രിവാള്‍ വ്യക്തമാക്കി.
read also : “പിണറായി സർക്കാരിനെ താഴെയിറക്കാൻ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു” : സീതാറാം യെച്ചൂരി
ലെഫ്റ്റനന്‍്റ് ഗവര്‍ണറുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തതെന്ന് കെജ്രിവാള്‍ പറഞ്ഞു. നിരവധി ആളുകള്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മത, സാമൂഹ്യ, രാഷ്ട്രീയ സംഘടനകള്‍ ആളുകള്‍ക്ക് മാസ്‌ക് നല്‍കാനും മാസ്‌ക് ധരിക്കാന്‍ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു. കോവിഡിനെ തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം മാസ്‌ക് ധരിക്കുന്നതാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ 2000 പിഴ ഈടാക്കാനുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ, പോലീസ് വകുപ്പുകള്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി
Post Your Comments