
കൊച്ചി : പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയെ കയ്യേറ്റം ചെയ്യുകയും മുഖത്തു തുപ്പുകയും ചെയ്ത പ്രതിയെ പിടികൂടി. ചേർത്തല എരമല്ലൂർ സ്വദേശി ശ്യാംകുമാറി(32)നെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത്: എരമല്ലൂരിൽ പ്രതിയുടെ വീടിനു സമീപമാണു രണ്ട് കുട്ടികളുടെ മാതാവുമായ വീട്ടമ്മ ഒരു വർഷം മുമ്പുവരെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
എന്നാൽ പ്രതി മദ്യപിച്ചെത്തി തുടങ്ങിയതോടെ വീട്ടമ്മ അയ്യപ്പൻകാവ് ഭാഗത്തേക്ക് താമസം മാറ്റി. ഈ മാസം 16ന് രാവിലെ ഏഴോടെ വീട്ടമ്മ ഓഫീസിലേക്ക് പോകുന്നതിനായി അയ്യപ്പൻകാവ് ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സമയം ബൈക്കിലെത്തിയ ശ്യാം യുവതിയോട് പ്രണയാഭ്യാർത്ഥന നടത്തുകയും നിരസിച്ചതോടെ റോഡിലേക്ക് തള്ളിയിട്ട് മുഖത്ത് തുപ്പുകയുമായിരുന്നു.
വീട്ടമ്മയുടെ പരാതിയിൽ പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്തുനിന്ന് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ശ്യാമിനെ റിമാൻഡ് ചെയ്തു.
Post Your Comments