തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മലപ്പുറത്താണ്. 862 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് ബാധിച്ചത്. ഇതില്‍ 836 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6531 ആയി.
ജില്ലയില്‍ ഇന്ന് 8 മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. മലപ്പുറം തവനൂര്‍ സ്വദേശിനി ആമിന (74), മഞ്ചേരി സ്വദേശി രാമസ്വാമി (89), തിരൂര്‍ ശേഖരന്‍ (78), ചുങ്കത്തറ സ്വദേശി ശക്തി ദാസ് (72), ക്ലാരി സ്വദേശി മുസ്തഫ (44), പതിരംകോട് സ്വദേശി കൊപ്പു (85), നിലമ്പൂര്‍ സ്വദേശി സേതുമാധവന്‍ (62), പൊന്നാനി സ്വദേശി ഹുസൈന്‍ (80) എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ നാല് ജില്ലകളില്‍ കോവിഡ് ബാധിതരുടെ എണ്ണം 500 കവിഞ്ഞു. മലപ്പുറം (862), തൃശൂര്‍ (631), കോഴിക്കോട് (575), ആലപ്പുഴ (527), എന്നീ ജില്ലകളിലാണ് രോഗബാധിതര്‍ 500 ന് മുകളില്‍ പോയത്. പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍ഗോഡ് 145, വയനാട് 114 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4904 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 836, തൃശൂര്‍ 614, കോഴിക്കോട് 534, ആലപ്പുഴ 519, പാലക്കാട് 277, തിരുവനന്തപുരം 343, എറണാകുളം 283, കോട്ടയം 340, കൊല്ലം 331, കണ്ണൂര്‍ 244, ഇടുക്കി 225, പത്തനംതിട്ട 117, കാസര്‍ഗോഡ് 134, വയനാട് 107 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6860 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 658, കൊല്ലം 596, പത്തനംതിട്ട 124, ആലപ്പുഴ 626, കോട്ടയം 402, ഇടുക്കി 219, എറണാകുളം 936, തൃശൂര്‍ 836, പാലക്കാട് 406, മലപ്പുറം 522, കോഴിക്കോട് 894, വയനാട് 118, കണ്ണൂര്‍ 337, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 68,229 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,75,320 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Post Your Comments