Latest NewsKeralaNews

മത്സര രംഗത്തുനി​ന്ന് പിന്മാറില്ല, സ്വതന്ത്ര സ്ഥാനാര്‍ഥിയായി കാരാട്ട് ഫൈസല്‍

കോഴി​ക്കോട് : മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നു. കൊടുവള്ളി നഗരസഭയിലെ 15-ാം ഡിവിഷന്‍ ചുണ്ടപ്പുറത്ത് നിന്ന് തന്നെയാണ് കാരാട്ട് ഫൈസല്‍ മത്സരിക്കുക.

തി​രഞ്ഞെടുപ്പ് പ്രഖ്യാപനത്തി​ന് മുമ്പുതന്നെ വാർഡി​ൽ ഫൈസൽ പ്രചാരണം തുടങ്ങി​യി​രുന്നു. എന്നാൽ സ്വർണക്കടത്തുകേസി​ൽ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലി​നെ മത്സരരംഗത്തുനി​ന്ന് മാറ്റി​നി​റുത്താൻ ഐ എൽ എല്ലി​നോട് സി​ പി​ എം ആവശ്യപ്പെട്ടി​രുന്നു. ഐ എൽ എൽ നഗരസഭാ ജനറൽ സെക്രട്ടറി ഒ പി റഷീദിനോട് മത്സരിക്കാനാണ് പാർട്ടി​ ആവശ്യപ്പെട്ടത്.

ഇടതുമുന്നണി ഐ എൻ എല്ലിന് കൊടുത്ത സീറ്റായിരുന്നു ചുണ്ടപ്പുറം.എന്നാൽ മത്സര രംഗത്ത് നിന്ന് പിന്മാറേണ്ടെന്ന് ഫൈസൽ തീരുമാനി​ക്കുകയായി​രുന്നു. കൊടുവള്ളിയിലെ ജനങ്ങൾ തനിക്കൊപ്പമാണെന്നും സാധാരണ മത്സരിക്കുന്നത് പോലെ ഇത്തവണയും മത്സരിക്കുന്നെന്നുമാണ് അദ്ദേഹം പറയുന്നത്.

shortlink

Post Your Comments


Back to top button