തിരുവനന്തപുരം : “തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് ജയിലിൽ നിയമം ലംഘിച്ച് സ്വപ്നയെക്കാണാൻ നിരവധി ആളുകൾ വരുന്നു എന്ന ആരോപണം ഞാന്‍ ഉന്നയിച്ചത്. അത് അക്ഷരംപ്രതി ശരിവെക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്”,ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
“ജയിലിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. അതും മുഖ്യമന്ത്രിയെ ന്യായീകരിച്ചുകൊണ്ട്. ഡി. ജി. പി അതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. അതുകഴിഞ്ഞിട്ടാവാം എനിക്കെതിരെയുള്ള ചന്ദ്രഹാസം.”,സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
https://www.facebook.com/KSurendranOfficial/posts/3536772216407389
Post Your Comments