ജമ്മു കശ്മീരില്‍ സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു.ബാന്‍ ടോള്‍ പ്ലാസയ്‌ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത പൊലീസ് അടച്ചു. രണ്ട് മണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ട്രക്കില്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് സൈന്യം ഭീകരര്‍ ഒളിച്ച് കടക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്. ടോള്‍ പ്ലാസയില്‍ ഭീകരര്‍ സഞ്ചരിച്ച ട്രക്ക് സൈന്യം തടയുകയായിരുന്നു.
തുടര്‍ന്ന് ട്രക്കില്‍ പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് നാല് ഭീകരര്‍ കൊല്ലപ്പെട്ടതെന്നും ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. ട്രക്കിനുള്ളില്‍ രഹസ്യ അറയുണ്ടാക്കി അതിനുള്ളിലാണ് ഭീകരര്‍ ഒളിച്ചിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ഭീകരര്‍ക്കെതിരെ സൈന്യം കഴിഞ്ഞ മൂന്ന് മാസമായി കനത്ത തെരച്ചിലാണ് നടത്തുന്നത്. നിരവധി ഭീകര നേതാക്കളെ അടക്കം വധിച്ചുകൊണ്ടുള്ള സൈന്യത്തിന്റെ മുന്നേറ്റത്തിന് സി.ആര്‍.പി.എഫും കശ്മീര്‍ പോലീസും സംയുക്തമായാണ് നേതൃത്വം നല്‍കുന്നത്.
Post Your Comments