COVID 19Latest NewsKeralaNewsIndia

കൊവിഡ് പോരാളികളുടെ മക്കൾക്ക് മെഡിക്കൽ സംവരണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് പോരാളികളുടെ മക്കൾക്ക് മെഡിക്കൽ സംവരണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ് ഇവർക്ക് സംവരണം നൽകുകയെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രി ഹർഷവർധൻ അറിയിച്ചു. 2020-21 അദ്ധ്യയന വർഷത്തിലെ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ മാനദണ്ഡങ്ങളിൽ ‘കൊറോണ പോരാളികളുടെ മക്കൾ’ എന്ന പുതിയ വിഭാഗം ഉൾപ്പെടുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

Read Also : ശബരിമല മണ്ഡലകാല തീർഥാടനം : സേഫ് സോണ്‍ പദ്ധതിക്ക് തുടക്കം കുറിച്ച് മോട്ടോർ വാഹന വകുപ്പ്

പുതിയ വിഭാഗത്തിന് വേണ്ടി അഞ്ച് സീറ്റുകൾ മാറ്റിവയ്ക്കുമെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. രോഗികളെ പരിചരിച്ച എല്ലാവർക്കും അർഹമായ അംഗീകാരം നൽകുന്നതിന് വേണ്ടിയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം. കൊറോണ ബാധിതരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച് മരിക്കുകയോ ഡ്യൂട്ടിക്കിടെ അത്യാഹിത വിഭാഗത്തിൽ മരിക്കുകയോ ചെയ്യുന്നവരുടെ കുടുംബത്തിന് വേണ്ടിയാവും ഈ സീറ്റുകൾ മാറ്റി വയ്ക്കുക.

എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിൽ പ്രവേശനം നേടുന്നതിന് പുതിയ വിഭാഗത്തിൽപ്പെട്ടവരുടെ യോഗ്യത പരിശോധിച്ച് ഉറപ്പാക്കേണ്ട ചുമതല ബന്ധപ്പെട്ട സംസ്ഥാനത്തിനോ കേന്ദ്രഭരണ പ്രദേശത്തിനോ ആണ്. നീറ്റ് 2020 റാങ്കിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്ന് മെഡിക്കൽ കമ്മിറ്റിയാവും യോഗ്യരായ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button