ന്യൂഡല്‍ഹി: തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അംഗീകാരം നല്കി. സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ളവരുടെ അവകാശ വാദം തള്ളിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് തീരുമാനം. യഥാര്‍ഥ ബി.ഡി.ജെ.എസ് തങ്ങളാണെന്ന സുഭാഷ് വാസുവിന്റെ വാദം തള്ളിയ കമീഷന്, തുഷാര്‍ വെള്ളാപ്പള്ളി പ്രസിഡന്റായും എ.ജി.തങ്കപ്പന് വൈസ് പ്രസിഡന്റായും രാജേഷ് നെടുമങ്ങാട് ജനറല്‍ സെക്രട്ടറിയുമായ വിഭാഗത്തിന് അംഗീകാരം നല്‍കുകയായിരുന്നു.
Post Your Comments