Latest NewsInternational

ചൈന ആഗോള ഭീഷണി: പ്രമേയം പാസാക്കി കാനഡ

146 നെതിരെ 176 പേരുടെ പിന്തുണയോടെയാണ് പ്രമേയം കാനഡ പാസ്സാക്കിയത്.

ടൊറന്റോ: ചൈന ആഗോളതലത്തില്‍ ഭീഷണിയാണെന്ന് പ്രഖ്യാപിച്ച് കാനഡയിലെ ജനപ്രതിനിധികള്‍ രംഗത്ത്. സൈബര്‍ രംഗത്തും വ്യാപാര-വാണിജ്യ മേഖലകളിലും ചൈനയുടെ കടന്നുകയറ്റം നിയന്ത്രിക്കണമെന്ന ശക്തമായ ആവശ്യമാണ് പാര്‍ലമെന്റംഗങ്ങള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. 146 നെതിരെ 176 പേരുടെ പിന്തുണയോടെയാണ് പ്രമേയം കാനഡ പാസ്സാക്കിയത്.

ചൈന വിവിധരാജ്യങ്ങള്‍ക്ക് ഭീഷണിയാകുന്ന സംഭവങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ടാണ് പാര്‍ലമെന്റംഗങ്ങള്‍ രംഗത്തെത്തിയത്. ബീജിംഗിന്റെ സ്വാധീനത്തിലേക്ക് കാനഡയുടെ രഹസ്യങ്ങള്‍ ചെന്നെത്തുമെന്ന് പ്രമേയത്തില്‍ തുറന്നു വിമര്‍ശിക്കുന്നു. ഓസ്ട്രേലിയ ചെയ്തതുപോലെ ചൈനയെ തന്ത്രപരമായ എല്ലാ മേഖലകളില്‍ നിന്നും ഒഴിവാക്കണമെന്നാണ് തീരുമാനം.

read also: മമത ബംഗാളിൽ ഇന്ത്യാക്കാരെ കയറ്റില്ല, ബംഗ്ലാദേശികള്‍ക്കായി രണ്ടുകയ്യും നീട്ടുമെന്ന് ബിജെപി

അമേരിക്ക തുടങ്ങിവെച്ച നിയന്ത്രണങ്ങള്‍ക്ക് പുറകേ യൂറോപ്യൻ യൂണിയനുകളും ഓസ്‌ട്രേലിയയും നടത്തിയ നീക്കം നിരീക്ഷിച്ച ശേഷമാണ് കാനഡയുടെ തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ ടെലകോം മേഖലയില്‍ 5ജി ശൃംഖല സ്ഥാപിക്കാന്‍ ചൈനീസ് കമ്പനികളെ ഒരു കാരണവാശാലും പങ്കാളിയാക്കരുതെന്നാണ് ഒരു ആവശ്യം പ്രതിനിധികള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button