മെല്‍ബണ്‍:ചൈന പറയുന്നത് കേള്‍ക്കുന്നവരുണ്ടാകാം. എന്നാല്‍ തങ്ങള്‍ അങ്ങനെയല്ല, ചൈനയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ചൈനീസ് വിരുദ്ധ നിയമങ്ങള്‍ നടപാക്കിയതിന് പിന്നാലെ ചൈന ശത്രുവായിരിക്കുമെന്ന ചൈനീസ് എംബസിയുടെ മുന്നറിയിപ്പ് തള്ളിയാണ് സ്കോട്ട് മോറിസണ്‍ ഇക്കര്യം വ്യക്തമാക്കിയത്.
‘ചൈനീസ് എംബസിയില്‍ നിന്നും വന്ന മുന്നറിയിപ്പ് ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് നിയമം നിര്‍മിക്കുന്നതില്‍ നിന്നും രാജ്യത്തെ തടയില്ല. ഞങ്ങളുടെ നിക്ഷേപ നിയമങ്ങള്‍ എന്തൊക്കെയാണെന്നും 5ജി നെറ്റ്വര്ക്കിംഗ് ടെക്നോളജി എങ്ങനെ നിര്മിക്കുമെന്നതിനും ആസ്ട്രേലിയക്ക് ഞങ്ങളുടേതായ രീതിയുണ്ട്.’ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു.
‘നിങ്ങള്‍ ചൈനയെ ശത്രുവാക്കിമാറ്റിയാല് ചൈന ശത്രുതന്നെ ആയിരിക്കും’ എന്നാണ് ചൈനീസ് ഉദ്യോഗസ്ഥന് ആസ്ട്രേലിയന്‍ മാദ്ധ്യമങ്ങള്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. കൊവിഡ് ഉത്ഭവത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നുള്ള ആസ്ട്രേലിയയുടെ ആഹ്വാനം പരാമര്‍ശിച്ചു കൊണ്ട് ചൈനയുടെ കാര്യങ്ങളില്‍ ആസ്ട്രേലിയ നിരന്തരമായി ഇടപെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനീസ് വിരുദ്ധ പ്രചാരണത്തില്‍ യു.എസിനൊപ്പം ആസ്ട്രേലിയയും പങ്കുചേര്‍ന്നിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാക്കി.
Post Your Comments