Latest NewsNewsEntertainment

അതേ ഞാൻ നല്ലൊന്നാന്തരം ഫെമിനിച്ചിയാണ്, നിങ്ങൾക്കെന്താണ് ?; പൊട്ടിത്തെറിച്ച് പ്രശസ്ത നടി അനാർക്കലി

കണ്ണട വച്ചപ്പോൾ ഫെമിനിച്ചി ലുക്കാണെന്ന് കേൾക്കാൻ തുടങ്ങി

വൻ ഹിറ്റായി മാറിയ ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ താരമാണ് അനാർക്കലി മരിക്കാർ. തുടർന്നു വന്ന വിമാനം, ഉയരെ എന്നീ ചിത്രങ്ങളിലും ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് അനാർക്കലി ചെയ്തിട്ടുള്ളത്. തന്റെ സിനിമ ജീവിതത്തെ കുറിച്ചും. തന്റെ സ്വപ്‌നങ്ങളെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് അനാർക്കലി ഇപ്പോൾ.

നല്ലൊരു” കണ്ണട വച്ചപ്പോൾ ഫെമിനിച്ചി ലുക്കാണെന്ന് കേൾക്കാൻ തുടങ്ങി. ഫെമിനിച്ചിയല്ലേ…എന്ന് സിനിമയിൽ അഭിനയിക്കുന്നതിന് മുൻപേ കേട്ടു. ഒരിക്കലും തെറ്റിദ്ധരിക്കപ്പെട്ടതല്ല ഞാൻ ഫെമിനിച്ചി തന്നെയാണ്. പത്താം ക്ലാസ് മുതൽ കണ്ണടയുണ്ട്. വട്ടമുഖയായതിനാലാണ് കണ്ണട ധരിക്കുന്നത്.

വലിയ കണ്ണടയാണ് ചേരുക, കൂടാതെ കാര്യങ്ങൾ തുറന്നു പറയുന്നതാണ് ശീലം. ബോയ് കട്ട് ചെയ്തപ്പോൾ ബുദ്ധിജീവി ലുക്കാണെന്ന് കേട്ടു. എന്നാൽ ബുദ്ധിജീവിയല്ലെന്ന് എന്നെ അറിയുന്നവർക്ക് അറിയാം. കുറെ നാളായുള്ള ആഗ്രഹമാണ് മുടി വെട്ടുക എന്നത്. പബോയ്കട്ട് ചേരുന്നു എന്നു കൂട്ടുകാർ പറഞ്ഞു.

എന്റെ വാപ്പ നിയാസ് മരിക്കാർ ഫോട്ടോഗ്രാഫറായതിനാൽ കാമറയോടും ചിത്രങ്ങളോടും എനിക്ക് താത്പര്യം അൽപം കൂടുതലാണ്. ലോക് ഡൗൺ സമയത്ത് ഫോട്ടോഷോപ്പും ഇല്യുസ്‌ട്രേഷനും പഠിച്ചു, ദുൽഖറിന്റെ ചിത്രം ഫോട്ടോഷോപ്പിൽ ഒരു പരീക്ഷണം നടത്തി, പഠിച്ചത് ഒന്നു പരീക്ഷിച്ചു നോക്കിയതാണ്, അതു ചെയ്തത് ദുൽഖറിന്റെ പിറന്നാൾ ദിവസമായിരുന്നു, അഭിനയം പോകുന്നിടത്തോളം പോവട്ടെ എന്നാണ് ആഗ്രഹം. അവസരം കിട്ടുന്നതുവരെ സിനിമയിൽ അഭിനയിക്കും. ഭാവിയിലും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും” അനാർക്കലി മരയ്ക്കാർ തന്റെ നയം വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button