ജമ്മു: ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജയ്ഷ് ഇ മുഹമ്മദ് സംഘടനയുമായി ബന്ധമുള്ള നാല് തീവ്രവാദികളുമായി വന്ന ട്രക്ക് ജമ്മു കശ്മീരിലേക്കുള്ള ദേശീയപാതയ്ക്ക് സമീപം സുരക്ഷാ സേനാംഗങ്ങള്‍ തടഞ്ഞതിന് ശേഷമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെ ആരംഭിച്ച വെടിവയ്പ്പ് ജമ്മു-ശ്രീനഗര്‍ ഹൈവേ അടച്ചുപൂട്ടാന്‍ കാരണമായി.
നാഗ്രോട്ട ടോള്‍ പ്ലാസയ്ക്ക് സമീപമാണ് വെടിവയ്പ്പ് തുടങ്ങിയത്. ചില തീവ്രവാദികള്‍ പൊലീസിനും അര്‍ദ്ധസൈനിക വിഭാഗത്തിനും നേരെ വെടിയുതിര്‍ത്തു. തീവ്രവാദികള്‍ വാഹനത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് സേന പറഞ്ഞു. പിന്നാലെ സൈന്യവും ഓപ്പറേഷനില്‍ പങ്കുചേര്‍ന്നു.
4 terrorists killed in encounter at Nagrota in #Jammu pic.twitter.com/4OalbEqEoo
— Zee News English (@ZeeNewsEnglish) November 19, 2020
”ജയ്ഷ് ഇ മുഹമ്മദ് ഗ്രൂപ്പുമായി ബന്ധപ്പെട്ട തീവ്രവാദികള്‍ കൊല്ലപ്പെട്ടു … അവര്‍ സാംബാ സെക്ടറില്‍ നിന്ന് നുഴഞ്ഞുകയറി. പരിശോധനയ്ക്കിടെ തീവ്രവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരെ ഗ്രനേഡ് പ്രയോഗിച്ചു’ എന്ന് സംഭവം സ്ഥിരീകരിച്ച ജമ്മു കശ്മീര്‍ പൊലീസ് ദില്‍ബാഗ് സിംഗ് പറഞ്ഞു.
വെടിവയ്പില്‍ ജമ്മു കശ്മീര്‍ പൊലീസിലെ രണ്ട് എസ്ഒജിക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. അഖ്നൂരിലെ കുല്‍ദീപ് രാജ് (32), നീല്‍ കാസിം ബനിഹാല്‍ റമ്പാനിലെ മുഹമ്മദ് ഇഷാക് മാലിക് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴുത്തില്‍ പരിക്കുകളോടെ ഇരുവരെയും ജിഎംസി ജമ്മുവില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. വാര്‍ത്തകള്‍ക്ക് കടപ്പാട് :-സീ ന്യൂസ്
Post Your Comments