ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി കെ ശശികല വരുന്ന ജനുവരിയില്‍ ജയില്‍ മോചിതയായേക്കും. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപ പിഴ അടച്ചതോടെ ജയില്‍ മോചനം ഉടന്‍ ഉണ്ടാകുമെന്നു അഭിഭാഷകന്‍ വ്യക്തമാക്കി. പിഴ ബംഗ്ലൂരു പ്രത്യേക കോടതിയില്‍ അടച്ചു. കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്.
തടവ് ജനുവരി 27 ന് പൂര്‍ത്തിയാവും.ശശികല പുറത്തിറങ്ങേണ്ടത് തമിഴ്നാട്ടിലെ ജനങ്ങളുടെ ആവശ്യമാണെന്നും ജനുവരിയില്‍ തന്നെ മോചിതയാകുമെന്നും മന്നാര്‍ഗുഡി കുടുംബം അവകാശപ്പെട്ടു. അതേസമയം നേരത്തെ പോയസ് ഗാര്‍ഡനിലെ ഉള്‍പ്പടെ ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുക്കള്‍ മാസങ്ങള്‍ക്ക് മുമ്പാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്.
കൂടാതെ, ബിനാമി കമ്പനികളും കണ്ടുകെട്ടിയിരുന്നു. ഇതിനിടെ ജയിലില്‍ ശശികലയ്ക്ക് വിഐപി പരിഗണനയെന്ന് തെളിയിക്കുന്ന രേഖകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ശശികല പുറത്തിറങ്ങുന്നതോടെ വരുന്ന തെരഞ്ഞെടുപ്പിൽ കൂടുതൽ ചൂടേറുമെന്നാണ് റിപ്പോർട്ട്.
Post Your Comments