Latest NewsKeralaNews

താനൊരു കാന്‍സര്‍ രോഗി, പരസഹായമില്ലാതെ ദൈനം ദിന കാര്യങ്ങള്‍ ചെയ്യാനാകില്ലെന്ന് ജാമ്യഹര്‍ജിയില്‍ അടവു പയറ്റി ഇബ്രാഹിം കുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ജാമ്യം ലഭിക്കുന്നിന്് അടവുകള്‍ പയറ്റി ജാമ്യപേക്ഷ നല്‍കി. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും, താന്‍ അര്‍ബുദ രോഗിയാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ജാമ്യപേക്ഷ വിജിലന്‍സ് കോടതിയിലാണ് നല്‍കിയത്.

Read Also : യുഡിഎഫിന്റെ രണ്ട് വിക്കറ്റുകള്‍ വീണു… മൂന്നാമത്തെ വിക്കറ്റ് ഉടന്‍ തെറിയ്ക്കും… സിപിഎമ്മിനെ തേച്ചൊട്ടിച്ചവര്‍ ഇതൊന്നറിയണം : ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരിച്ച് സിപിഎം നേതാവ് എം.വി ജയരാജന്‍

കേസുമായി ബന്ധപ്പെട്ട് ഒരു തെളിവും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഉന്നതതല സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ത്െന്ന അറസ്റ്റ് ചെയ്യുകയായിരുന്നു. രോഗിയായതിനാല്‍ പരസഹായമില്ലാതെ ദൈനം ദിന കാര്യങ്ങള്‍ ചെയ്യാനാകില്ലെന്നും അദേഹം ജാമ്യപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജഡ്ജി ആശുപത്രിയിലേക്ക് എത്താനിരിക്കേയാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യപേക്ഷ നല്‍കിയിരിക്കുന്നത്. അഡ്വ. ബി രാമന്‍പിള്ള വഴിയാണ് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button