മനാമ : ദുരൂഹസാഹചര്യത്തില്‍ മൂന്ന് പ്രവാസി ഇന്ത്യക്കാരെ മാന്‍ഹോളില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ബഹറൈന്‍ സര്‍ക്കാര്‍. ബഹ്റൈനിലെ ബാനി ജമ്രാ മാലിന്യ പ്ലാന്റിന്റെ ഓടയിലാണ് പ്രവാസികളായ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന നാലമത്തെയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വടക്കു പടിഞ്ഞാറന്‍ ബഹ്റൈനിലെ ഒരു പണി സൈറ്റില്‍ നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തുന്നത്. ബാനി ജമ്രാ മാലിന്യ പ്ലാന്റില്‍ വെള്ളം തിരിച്ചു വിടുന്ന പണി പുരോഗമിക്കുന്നതിനിടെയാണ് മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തുന്നത്.
ബഹ്റൈന്‍ തൊഴിലാളി മന്ത്രാലയമാണ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തുന്നത്. രാവിലെ 3.45ഓടെ തങ്ങളുടെ ജോലി അവസാനിപ്പിച്ച് തൊഴിലാളികള്‍ പണി സ്ഥലം വിട്ട് പോയതാണെന്നും പിന്നെ എങ്ങനെയാണ് ഇവര്‍ വീണ്ടും പ്ലാന്റിലേക്ക് പോയതെന്ന് മനസിലാകുന്നില്ലെന്നുമാണ് മുനിസിപ്പാലിറ്റി അഫെയ്ഴ്സ് ആന്റ് അര്‍ബന്‍ പ്ലാനിങ്ങിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദികരണം.
പണിസ്ഥലത്തിന് 200 മീറ്റര്‍ അകലെയുള്ള സ്റ്റേഷനിലെ വാല്‍വ് റൂമില്‍ വെച്ചാണ് ഇവരുടെ മൃതദേഹം കണ്ടെത്തുന്നത്.വാല്‍വ് ചേംബര്‍ തുറന്നിരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ എന്തിനാണ് അവിടേക്ക് എത്തിയതെന്നാണ് അധികൃതരെ കുഴക്കുന്ന ചോദ്യം. ഇവരുടെ പണിസൈറ്റില്‍ ഉള്‍പ്പെടുന്നതല്ല ഈ സ്റ്റേഷന്‍.
Post Your Comments