Latest NewsKeralaNews

എന്തിന് മാറി ചിന്തിക്കണം…ജനങ്ങള്‍ക്ക് പെന്‍ഷനും റേഷനും ഭക്ഷ്യകിറ്റും എല്ലാം സൗജന്യം : പാവപ്പെട്ടവര്‍ക്ക് വീട് … മുഖ്യമന്ത്രി നല്ലൊരു ഭരണാധികാരിയും, ഇത്തവണ വോട്ട് എല്‍ഡിഎഫിന് …. മുകേഷ് എം.എല്‍.എയുടെ കുറിപ്പ്

 

തിരുവനന്തപുരം: സംസ്ഥാനം ഇപ്പോള്‍ തെരഞ്ഞെടുപ്പ് ചൂടിലാണ്. കോവിഡ് ഉള്ളതിനാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണം എല്ലാം ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴിയാണ്. സ്ഥാനാര്‍ത്ഥികളും നേതാക്കളുമെല്ലാം സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമാണ്. ഇതിനിടെ ഫേസ്ബുക്കില്‍ വോട്ട് ചോദിച്ച് എത്തിയിരിക്കുകയാണ് കൊല്ലം എം എല്‍ എയും സിനിമ താരവുമായ മുകേഷ്. എല്‍ ഡി എഫിന് വോട്ട് തേടിയുളള ഫേസ്ബുക്ക് പോസ്റ്റില്‍ എന്തിന് മാറി ചിന്തിക്കണമെന്നാണ് എം എല്‍ എ ചോദിക്കുന്നത്.

Read Also : ഇഡി അറസ്റ്റിനെതിരെ ബിനീഷ് കര്‍ണാടക ഹൈക്കോടതിയിലേക്ക്

പെന്‍ഷനും റേഷനും മരുന്നും പുസ്തകവും മുടങ്ങിയിട്ടില്ലെന്ന് പറഞ്ഞു തുടങ്ങുന്ന കുറിപ്പ് പാവങ്ങള്‍ക്കെല്ലാം വീടുമായി എന്ന നേട്ടം അവകാശപ്പെട്ടാണ് അവസാനിക്കുന്നത്. അതുകൊണ്ടു തന്നെ എന്തിനാണ് മാറി ചിന്തിക്കുന്നതെന്നും ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേയെന്നും വികസന വിസ്മയങ്ങള്‍ തുടരണ്ടേയെന്നും എം എല്‍ എ ചോദിക്കുന്നു.

മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പെന്‍ഷന്‍ മുടങ്ങിയിട്ടില്ല!….റേഷന്‍ മുടങ്ങിയിട്ടില്ല!………മരുന്ന് മുടങ്ങിയിട്ടില്ല.!……പുസ്തകം മുടങ്ങിയിട്ടില്ല!………..കറന്റ് കട്ടായിട്ടില്ല!……………….ആശുപതിയും ജോറായി………………
റോഡെല്ലാം കേമമായി!………..സ്‌കൂളെല്ലാം ഹൈടെക്കക്കായി!…….പൊതുമേഖലയെല്ലാം ലാഭത്തിലായി!……….പാവങ്ങള്‍ക്കെല്ലാം വീടുമായി………..പിന്നെന്തിന് മാറി ചിന്തിക്കണം?……………..
ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ ………………………?വികസന വിസ്മയങ്ങളും തുടരണ്ടേ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button