ദുബായ്: ബുര്‍ജ് ഖലീഫയും സബീല്‍ പാര്‍ക്കും രാജ കൊട്ടാരവുമെല്ലാം ഒരു സ്ഥലത്തു നിന്നാല്‍ കാണാം അതാണ് ഈ ഫ്‌ളാറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. പറഞ്ഞുവരുന്നത് മലയാൡകളുടെ പ്രിയ താരം മോഹന്‍ലാല്‍ ദുബായില്‍ സ്വന്തമാക്കിയ ഫ്‌ളാറ്റിനെ കുറിച്ചാണ്. വീടിന്റെ പാലു കാച്ചലും കഴിഞ്ഞ ദിവസം നടന്നു. എന്നാല്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയ പുതിയ ഫ്ളാറ്റ് വെറുമൊരു ഫ്ളാറ്റല്ല. മനസ്സുകൊണ്ട് ഏറെ സ്വപ്നം കണ്ട് സ്വന്തമാക്കിയതാണ് ലാലേട്ടന്‍ ഈ ഫ്ളാറ്റ്. ഫ്ളാറ്റില്‍ നിന്നുള്ള കാഴ്ചകളും കൗതുകകരമാണ്.
Read Also : പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി ഇന്ത്യന്‍ വിമാനം : വിമാനത്തിലുണ്ടായിരുന്നത് 179 യാത്രക്കാര്‍
മലയാളി വ്യവസായിയായ ഡോ. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഹൈറ്റ്സിലെ 45-ാം നിലയിലാണ് ഫ്ളാറ്റ്. ഫ്ളാറ്റില്‍ നിന്നും നോക്കിയാല്‍ ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഒരു വശത്ത് കാണാം. മറുവശത്ത് പച്ചപ്പിന്റെ വിശാലത കണ്ടു കണ്ണു നിറയ്ക്കാവുന്ന സബീല്‍ പാര്‍ക്കും രാജകൊട്ടാരവും കണ്ണിന് സുഖം പകരും. വളരെ തിരക്കുള്ള സ്ഥലത്താണ് ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നതെങ്കിലും മനസ്സിന് കുളിര്‍മ ഏകുന്ന കാഴ്ചകളാണ് ഈ ഫ്ളാറ്റില്‍ നിന്നുള്ളത്.
ദുബായ് മാളില്‍ നിന്ന് രണ്ടു മിനിറ്റ് നടപ്പ് ദൂരത്താണ് ആര്‍ പി ഹൈറ്റ്സ് എന്ന ഈ ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 4000 ചതുരശ്ര അടിയില്‍ മൂന്നു കിടപ്പുമുറികളോടു കൂടിയ ഫ്ളാറ്റില്‍ ഇന്‍ഫിനിറ്റി പൂള്‍ (കെട്ടിടത്തിന് പുറത്ത് ആകാശം കാണാനാവുന്ന നീന്തല്‍ക്കുളം) ഉള്‍പ്പെടെയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൗതുകകരമായി മോഹന്‍ലാല്‍ കണ്ട് വാങ്ങിയ വസ്തുക്കളുടെ ശേഖരമാണ് വീടിനെ അലങ്കരിക്കുന്നത്. മൂന്നു മാസം കൊണ്ടാണ് ഫ്ളാറ്റ് മോടിപിടിപ്പിച്ചത്.
അമ്ബതുനിലകളിലായാണണ് ആര്‍പി ഹൈറ്റ്സ് തലയുയര്‍ത്തി നില്‍ക്കുന്നത്. ഒട്ടേറെ പുതുമകളുള്ളതാണ് ആര്‍പി ഹൈറ്റ്സ്.എട്ടരലക്ഷം ചതുരശ്ര അടിയിലുള്ള ഈ കെട്ടിട സമുച്ചയത്തില്‍ 294 അപ്പാര്‍ട്മെന്റുകളാണുള്ളത്. ബാഡ്മിന്റണ്‍ കോര്‍ട്, ബില്യാര്‍ഡ്സ് കളിക്കാനും യോഗ ചെയ്യാനും ഇടം, ജിം എന്നിവയ്ക്കു പുറമേ വിശാലമായ ലൈബ്രറിയും ഉണ്ട്.
ഇക്കഴിഞ്ഞ 12നായിരുന്നു മോഹന്‍ലാലിന്റെ ഗൃഹപ്രവേശം. മോഹന്‍ലാലും ഭാര്യ സുചിത്രയും ഉള്‍പ്പടെ പതിനഞ്ചോളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രാവിലെ എട്ടരയോടെ ഗൃഹപ്രവേശം നടത്തി. തുടര്‍ന്ന് 9.15ന് പാലുകാച്ചി.
Post Your Comments