KeralaLatest NewsNews

നോട്ട് നിരോധന സമയത്ത് നരേന്ദ്രമോദി അരമണിക്കൂർ മാത്രമാണ് മന്ത്രിസഭാ യോ​ഗം വിളിച്ചതെന്ന് കുറ്റപ്പെടുത്തിയിരുന്നയാളാണ് തോമസ് ഐസക്ക്; കെ.സുരേന്ദ്രൻ

സ്വർണ്ണകള്ളക്കടത്ത് സംഘത്തിന് കിഫ്ബിയുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി നേരത്തെ പറഞ്ഞിരുന്നു.

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിൻ്റെ വിദേശബന്ധം അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കിഫ്ബിയിൽ കേന്ദ്രസർക്കാരിന്റെ അനുമതി ഇല്ലാതെയാണ് വിദേശ വായ്പ്പ സ്വീകരിച്ചതെന്നും തി nരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളുമായി അടുത്ത ബന്ധമുള്ള ധനമന്ത്രിയുടെ വിദേശത്തെ നിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കണം. തോമസ് ഐസ n ക്ക് വിദേശചാരനാണെന്ന് സി.പി.എമ്മിലെ ഒരു വിഭാഗം നേരത്തെ തന്നെ ആരോപിച്ചിരുന്നു. സ്വർണ്ണകള്ളക്കടത്ത് സംഘത്തിന് കിഫ്ബിയുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി നേരത്തെ പറഞ്ഞിരുന്നു.

ശിവശങ്കരനെയും സ്വപ്നയേയും സഹായിച്ച ചാർട്ടേഡ് അക്കൗണ്ട് തന്നെയാണ് കിഫ്ബിയിലും ഓഡിറ്റിം​ഗ് നടത്തിയത് എന്ന വിവരം പുറത്തുവന്നതോടെ സ്വർണ്ണക്കടത്തിലെ പലർക്കും കിഫ്ബിയുമായുള്ള ബന്ധം പുറത്തായി. സ്വപ്ന സുരേഷും തോമസ് ഐസക്കും തമ്മിൽ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഐസക്കിന് ശിവശങ്കറുമായും നല്ല ബന്ധമാണുള്ളത്. സംസ്ഥാന സർക്കാരിനെയും മന്ത്രിസഭയേയും നോക്കുകുത്തിയാക്കിയാണ് മന്ത്രി കിഫ്ബിയിലെ പദ്ധതികൾ നടപ്പാക്കിയത്.

നോട്ട് നിരോധന സമയത്ത് നരേന്ദ്രമോദി അരമണിക്കൂർ മാത്രമാണ് മന്ത്രിസഭാ യോ​ഗം വിളിച്ചതെന്ന് കുറ്റപ്പെടുത്തിയിരുന്നയാളാണ് തോമസ് ഐസക്ക് എന്ന് സുരേന്ദ്രൻ പരിഹസിച്ചു. ഐസക്കിന്റെ ഈ ഏകപക്ഷീയമായ നടപടിയിൽ മന്ത്രിസഭയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. കിഫ്ബി എന്നത് പണം വിഴുങ്ങുന്ന ബെകനാണെന്ന മന്ത്രി ജി.സുധാകരന്റെ പ്രയോ​ഗവും സി.എ.ജിയാണ് സംസ്ഥാന പദ്ധതിയെ കുറിച്ച് അന്വേഷിക്കേണ്ടതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഇതാണ് തെളിയിക്കുന്നത്.

ധനകാര്യവകുപ്പ് തുടങ്ങിയ പ്രവാസി ചിട്ടിയിൽ ഇപ്പോൾ വലിയ തട്ടിപ്പാണ് നടക്കുന്നത്. രാജ്യത്തെ എല്ലാ ചിട്ടി നിയമങ്ങളും ലംഘിച്ചാണ് ഇത് തുടങ്ങിയത്. തലവരി തുക ട്രഷറിയിൽ നിക്ഷേപിക്കാതെ കിഫ്ബിയിൽ നിക്ഷേപിക്കുകയാണ് തോമസ് ഐസക്ക് ചെയ്തത്. ഇത് അഴിമതിക്ക് വേണ്ടിയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.

കിഫ്ബിയെ സങ്കൽപ്പ സ്വർ​ഗമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് തോമസ് ഐസക്ക്. എല്ലാ നിയമങ്ങളും ടെൻഡർ മാനദണ്ഡങ്ങളും കരാർ വ്യവസ്ഥകളും ലംഘിച്ചാണ് അഴിമതി നടത്തുന്നത്. കേന്ദ്ര അന്വേഷണം കിഫ്ബിയിലും വന്നേക്കുമെന്ന ഭയമാണ് ഐസക്കിനെ സി.എ.ജിക്കെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നത്. ഈ വിഷയത്തിൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്കെതിരെ ​ഗവർണർക്ക് പരാതി കൊടുക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു.

read also:എന്തിന് മാറി ചിന്തിക്കണം…ജനങ്ങള്‍ക്ക് പെന്‍ഷനും റേഷനും ഭക്ഷ്യകിറ്റും എല്ലാം സൗജന്യം : പാവപ്പെട്ടവര്‍ക്ക് വീട് … മുഖ്യമന്ത്രി നല്ലൊരു ഭരണാധികാരിയും, ഇത്തവണ വോട്ട് എല്‍ഡിഎഫിന് …. മുകേഷ് എം.എല്‍.എയുടെ കുറിപ്പ്

സി.എ.ജി മസാല ബോണ്ടിനെ പറ്റി കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ അതിന് മറുപടി പറഞ്ഞില്ല. അഴിമതി പുറത്താകുമെന്ന് മനസിലായതുകൊണ്ടാണ് കേന്ദ്ര-സംസ്ഥാന വിഷയമാക്കി ഐസക്ക് കിഫ്ബിയെ മാറ്റുന്നത്. സി.എ.ജി കണ്ടെത്തിയ അഴിമതി കേസിൽ സമരം ചെയ്തവരാണ് സി.പി.എം. സി.എ.ജിയെ മറ്റ് അന്വേഷണ ഏജൻസികളെ പോലെ വിമർശിക്കുന്നത് ഗൂഡാലോചനയാണ്. വികസന പദ്ധതികളെ ആരും എതിർക്കില്ല. പക്ഷെ സുതാര്യത വേണം. ജലസേചന വകുപ്പിലെ ഒരു പ്രൊജക്ടിലും ധനമന്ത്രി ഇടപെട്ടിട്ടുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.

കരാറുകാരെ നിശ്ചയിക്കാനുള്ള അധികാരവും ഓഡിറ്റിം​ഗിനുള്ള അധികാരവും ജലസേചന വകുപ്പിന് വേണമെന്ന് പറഞ്ഞപ്പോൾ തോമസ് ഐസക്ക് അതിന് അനുവദിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. തോമസ് ഐസക്കിനെ പോലെ അഴിമതിക്കാരനും കാപട്യക്കാരനുമായ മറ്റൊരു മന്ത്രി കേരളത്തിലുണ്ടായിട്ടില്ല. 60,000 കോടിയുടെ പദ്ധതി കൊണ്ടുവരുമെന്നാണ് ഐസക്ക് പറയുന്നത്. എന്നാൽ 5000 കോടിയുടെ പദ്ധതി മാത്രമാണ് തുടങ്ങിയത്. ഇതിൽ 6000 കോടി ജനങ്ങൾ നികുതി അടച്ചു കഴിഞ്ഞു.

എന്നിട്ടും ഇത് ജനങ്ങളെ ബാധിക്കില്ലെന്നാണ് മന്ത്രി പറയുന്നത്. സ്വപ്നയെ ജയിലിൽ സന്ദർശിക്കാൻ നൂറുകണക്കിന് ആളുകൾ എത്തിയെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ആദ്യദിനം 15 പേരാണ് സന്ദർശനത്തിനെത്തിയത്. ഇതിൽ മുഖ്യമന്ത്രിയുടേയും തോമസ് ഐസക്കിന്റെയും ആളുകൾ ഉണ്ട്. കോഫെപോസെ പ്രതികളെ സന്ദർശിക്കാൻ കസ്റ്റംസിന്റെ അനുമതി വേണമെന്നിരിക്കെ ജയിലിലെ ചട്ടങ്ങൾ ലംഘിച്ചാണ് സന്ദർശനമെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button