ഗുവഹാത്തി: ഗുവഹാത്തി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പതിനൊന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. സൈനികവേഷം ധരിച്ചെത്തിയ ഇവര്‍ വ്യക്തമായ കാരണം വെളിപ്പെടുത്തുകയോ തിരിച്ചറിയല്‍രേഖ കാണിക്കുകയോ ചെയ്യാത്തതിനാലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
വിമാനത്താവളത്തിന് സമീപം സൈനികവേഷം ധരിച്ചെത്തിയവരുടെ ഉദ്ദേശം ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളനുസരിച്ച് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു മാസത്തോളമായി ഇവര്‍ ഈ ഭാഗത്ത് താമസിച്ചു വരികയാണെന്ന് ഗുവഹാത്തി ജോയിന്റ് പോലീസ് കമ്മിഷണര്‍ ദേബ് രാജ് ഉപാധ്യായ് പറഞ്ഞു.
ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ചില രേഖകളും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും കണ്ടെടുത്തു. ഇവരുടെ കൈവശം ആയുധങ്ങളൊന്നും കണ്ടെത്തുകയുണ്ടായില്ല .
Post Your Comments