COVID 19Latest NewsIndiaNews

ദില്ലിയിൽ കോവിഡ് അതീവരൂക്ഷം; രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലേറെ പുതിയ കോവിഡ് കേസുകൾ കുടി

ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും ദില്ലിയിൽ സാഹചര്യം അതീവ രൂക്ഷമാകുന്നു. രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലേറെ പുതിയ കേസുകളാണ് രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ ഇളവുകളിൽ പിടിമുറക്കാനാണ് ദില്ലി സർക്കാർ തീരുമാനിച്ചിരിക്കുന്നു. പതിനാറ് ദിവസത്തിനിടെ 1,03,093 രോഗികൾ, 1,202 മരണം ആണ് ഉണ്ടായത്. ഉത്സവ ആഘോഷങ്ങളും ശൈത്യവും അന്തരീക്ഷ മലനീകരണവും ദില്ലിയെ തള്ളിവിട്ടത് അതിതീവ്ര അവസ്ഥയിലേക്കാണ്.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഐസിയു കിടക്കളുടെ എണ്ണം ആറായിരമായി വ‍ർധിപ്പിക്കും. ‍നിലവിൽ ഇത് 2500 ആണ്. സർദാർ വല്ലഭായ് പട്ടേൽ കൊവിഡ് ആശുപത്രിയിൽ അഞ്ഞൂറ് കിടക്കകൾ അധികമായി ഉൾപ്പെടുത്തി. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ നേത്യത്വത്തിൽ ചേർന്ന യോഗത്തിന് പിന്നാലെ അർധസൈനിക വിഭാഗങ്ങളിൽ നിന്നായി 75 ഡോക്ടർമാരെയും 250 പാരാമെഡിക്കൽ ജീവനക്കാരെയും വിവിധ ആശുപത്രികളിൽ നിയോഗിക്കും. സ്വകാര്യ ആശുപത്രികളിലെ സ്ഥിതി വിലയിരുത്താൻ പത്തു സംഘങ്ങളെ നിയോഗിച്ചിരിക്കുന്നു.

വീണ്ടുമൊരു ലോക്ഡൗൺ ഉണ്ടാകില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും മാർക്കറ്റുകളിൽ അടക്കം നിയന്ത്രണം കർശനമാക്കുകയാണ്. നഗരത്തിനുള്ളിൽ ഛാട്ട് പൂജയ്ക്കുള്ള നിരോധനത്തിനോട് ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി സത്യന്ദ്രേ ജെയിൻ ആഭ്യർത്ഥിക്കുകയുണ്ടായി. എന്നാൽ അതേസമയം ദില്ലിയിൽ നിന്ന് നോയിഡയിലേക്ക് എത്തുന്നവർക്കുള്ള കൊവിഡ് പരിശോധന തുടങ്ങി. ആന്റിജെൻ പരിശോധനയാണ് നടത്തുന്നത്. എന്നാൽ യാത്രാനുമതിക്ക് കൊവിഡ് പരിശോധനാഫലം ആവശ്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button