Latest NewsNewsInternational

യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ വീണ്ടും കോവിഡ് മരണ നിരക്ക് കൂടുന്നു : കോവിഡിന്റെ രണ്ടാം വരവ് ആദ്യത്തിനേതിലും ഇരട്ടിയെന്ന് റിപ്പോര്‍ട്ട്

പാരിസ് : യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ വീണ്ടും കോവിഡ് മരണ നിരക്ക് കൂടുന്നു. കോവിഡിന്റെ രണ്ടാം വരവ് ആദ്യത്തിനേതിലും ഇരട്ടിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രിലിലെ കോവിഡ് മൂര്‍ദ്ധന്യഘട്ടത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന മരണനിരക്കാണ് ചൊവ്വാഴ്ച ഇറ്റലിയില്‍ രേഖപ്പെടുത്തിയത്. 731 കോവിഡ് മരണങ്ങള്‍ ഇന്നലെ രേഖപ്പെടുത്തിയപ്പോള്‍ 32,191 പുതിയ കേസുകളും രേഖപ്പെടുത്തപ്പെട്ടു. രോഗവ്യാപനത്തിലും മരണനിരക്കിലും അഭൂതപൂര്‍വ്വമായ വര്‍ദ്ധനവാണ് ഇറ്റലിയില്‍ ഉണ്ടായത്. കൊറോണയുടെ ആദ്യവരവില്‍ ഏറ്റവുമധികം ദുരന്തങ്ങളേറ്റു വാങ്ങേണ്ടത് ഇറ്റലിയ്ക്കായിരുന്നു. അതേ സാഹചര്യം വീണ്ടും ആവര്‍ത്തിക്കും ആശങ്കയിലാണ് ജനങ്ങള്‍.

Read Also : സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം

ഫ്രാന്‍സിലും സാഹചര്യം ഗുരുതരമാണ്. നേരത്തേ ഡിസംബര്‍ 2 വരെ ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഫ്രാന്‍സില്‍, ഈ തീയതിക്ക് ശേഷവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടുവാനുള്ള സാധ്യത ഉയര്‍ന്നുവന്നിട്ടുണ്ട്. ഒക്ടോബര്‍ 30 ന് പ്രാബല്യത്തില്‍ വന്ന ലോക്ക്ഡൗണ്‍ എന്ന് അവസാനിക്കും എന്ന് കൃത്യമായി പറയാനാവില്ലെന്നാണ് ആരോഗ്യ മന്ത്രി ഒലീവിയര്‍ വേരന്‍ ഇന്നലെ പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button