Latest NewsIndia

എല്ലാ ഇലക്ഷനിലും പരാജയം, കശ്മീരിന്റെ പ്രത്യേക അധികാരം തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന ഗുപ്കർ സഖ്യത്തെ ഒടുവിൽ പരസ്യമായി തള്ളി കോൺഗ്രസ്സ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമർശനങ്ങൾക്ക് പിന്നാലെ പ്രസ്താവനയിലൂടെയാണ് കോൺഗ്രസ് രംഗത്ത് വന്നത്.

ന്യൂഡൽഹി : സമീപ കാലത്തു നടന്ന എല്ലാ ഇലക്ഷനിലെയും തോൽവിക്ക് കാരണം ജമ്മു കശ്മീരിലെ നയമാണെന്ന അമിത് ഷായുടെ വിമർശനം കുറിക്ക് കൊണ്ടതോടെ നിലപാപ് മാറ്റി കോൺഗ്രസ്. ജമ്മു കശ്മീരിലെ ഗുപ്കർ സഖ്യവുമായുള്ള രാഷ്ട്രീയ ബന്ധം പരസ്യമായി നിഷേധിച്ചിരിക്കുകയാണ് കോൺഗ്രസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമർശനങ്ങൾക്ക് പിന്നാലെ പ്രസ്താവനയിലൂടെയാണ് കോൺഗ്രസ് രംഗത്ത് വന്നത്.

അമിത് ഷായുടെ വിമർശനങ്ങൾ അടിസ്ഥാന രഹിതമാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വ്യക്തമാക്കി.കോൺഗ്രസ് ഗുപ്കർ സഖ്യത്തിന്റെ ഭാഗമല്ല. മോദി സർക്കാർ ജനങ്ങൾക്കിടയിൽ നുണയും മിഥ്യാധാരണകളും പ്രചരിപ്പിക്കുകയാണ്. ജമ്മു കശ്മീരിനക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ നുണയും, തെറ്റിദ്ധാരണയും പരത്തുന്നത് അപമാനകരമാണെന്നും രണ്ട് പേജുകളുള്ള പ്രസ്താവനയിൽ സുർജേവാല വ്യക്തമാക്കി.

read also: ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ച​ര്‍​ച്ച ചെ​യ്യാനൊരുങ്ങി കോൺഗ്രസ്സ്

ജമ്മു കശ്മീരിൽ സ്വാധീനം ശക്തമാക്കാൻ ശ്രമിക്കുന്ന ഗുപ്കർ സഖ്യത്തെയും, കോൺഗ്രസിനെയും രൂക്ഷമായ ഭാഷയിലാണ് അമിത് ഷാ വിമർശിച്ചത്. ഭീകരതയുടെയും കലാപത്തിന്റെയും കാലഘട്ടത്തിലേക്ക് ജമ്മു കശ്മീരിനെ വീണ്ടും എത്തിക്കാനാണ് കോൺഗ്രസിന്റെയും ഗുപ്കർ സഖ്യത്തിന്റെയും ലക്ഷ്യമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

read also: വന്യമൃഗ ശല്യത്തിനെതിരെ ഉപവസിച്ച കെസിവൈഎം നേതാവിനെ കാട്ടുപന്നി ആക്രമിച്ചു: ഗുരുതര പരിക്ക്

ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ സ്ത്രീകൾ, വനവാസികൾ , ദളിതർ തുടങ്ങിയവർക്ക് അവരുടേതായ അവകാശങ്ങൾ ലഭിച്ചു. ഇത് തട്ടിയെടുക്കാനാണ് കോൺഗ്രസിന്റെയും ഗുപ്കർ സഖ്യത്തിന്റെയും ശ്രമം. ഇതുകൊണ്ടാണ് എല്ലായിടത്തും ജനങ്ങൾ അവരെ തിരസ്‌കരിക്കുന്നതെന്നും അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button