മനില : 13 വയസുള്ള കുട്ടികളെ നോക്കാൻ ആരുമില്ലെന്ന പേരിൽ നാൽപത്തിയെട്ടുകാരൻ പതിമൂന്നു വയസുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചു. ഫിലിപ്പിൻസിലാണ് സംഭവം നടന്നത്. ഒക്ടോബർ 22ന് ആയിരുന്നു വിവാഹമെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.
അബ്ദുൾ റസാഖ് അമ്പാട്ടുവാൻ എന്നയാളുടെ അഞ്ചാമത്തെ ഭാര്യയാണ് ഈ പതിമൂന്നുകാരി. ഇസ്ലാമിക ആചാരപ്രകാരം ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന് വിവാഹച്ചടങ്ങുകളാണ് നടന്നത്. അതേസമയം, ഒരു കുട്ടിയെ വിവാഹം കഴിച്ചതിന്റെ യാതൊരു പശ്ചാത്താപവും അബ്ദുൾ റസാഖിന്റെ മുഖത്ത് ഇല്ലായിരുന്നു.
‘എനിക്ക് സമയം ചെലവഴിക്കാനും എന്റെ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനും അവളെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.’ – അബ്ദുൾ റസാഖ് പറഞ്ഞു. പതിമൂന്നുകാരിയായ ഭാര്യയ്ക്ക് 20 വയസ് തികയുമ്പോൾ തങ്ങൾക്ക് കുട്ടികളുണ്ടാകുന്ന കാര്യവും കർഷകനായ ഇയാൾ പദ്ധതിയിട്ട് കഴിഞ്ഞു.
കുട്ടികളുണ്ടാകാൻ ഇത്രയും നാൾ കാത്തിരിക്കുന്നതിനാൽ ഈ സമയത്ത് ഭാര്യയെ പഠിക്കാൻ വിടുമെന്നും അവൾക്ക് പഠിക്കാമെന്നും 48കാരനായ ഭർത്താവ് പറഞ്ഞു. ഫിലിപ്പിൻസിലെ ചില മേഖലകളിൽ പ്രത്യേകിച്ച് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മിൻഡനാവോ മേഖലയിൽ ആർത്തവം ആരംഭിച്ചാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് പതിവാണ്.
Post Your Comments