KeralaLatest NewsNews

സിഎജി അന്തിമ റിപ്പോര്‍ട്ടെന്ന് സമ്മതിച്ച് ധനമന്ത്രി; 4 പേജ് കൂട്ടിച്ചേർത്തത് ഡൽഹിയിൽ

‘കിഫ്ബി’ വായ്പയെടുത്തത് സര്‍ക്കാരല്ല, അതിനാല്‍ കേന്ദ്ര അനുവാദം വേണ്ട.

തിരുവനന്തപുരം: സിഎജി തന്നത് അന്തിമ റിപ്പോര്‍ട്ടെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. കരട് റിപ്പോര്‍ട്ടെന്ന് പറഞ്ഞത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ചട്ടലംഘനമായിക്കോട്ടെ. അത് നിയമസഭയില്‍ നോക്കാം. കരടില്‍ ഇല്ലാത്ത നാലുപേജ് കൂട്ടിച്ചേര്‍ത്തത് ഡല്‍ഹിയില്‍ നിന്ന് പറഞ്ഞിട്ടാണ്. കേരളത്തിനെതിരെ ഗൂഢാലോചനയെന്നും സിഎജി റിപ്പോര്‍ട്ട് ഏകപക്ഷീയമെന്നും തോമസ് ഐസക് ആലപ്പുഴയില്‍ പറ​​ഞ്ഞു. വികസനത്തെ എങ്ങനെ ബാധിക്കുമെന്നാണ് നോക്കേണ്ടത്. യുഡിഎഫ് ഇതേക്കുറിച്ചാണ് പറയേണ്ടതെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: കുറ്റാലം കൊട്ടാരത്തിന് മേലുള്ള അവകാശ വാദവുമായി സർക്കാർ; വിട്ടുകൊടുക്കില്ലെന്ന് രാജകുടുംബം; അറിയാം ‘കുറ്റാലം’ അട്ടിമറിക്കഥ

സിഎജി റിപ്പോര്‍ട്ട് കരടോ അന്തിമമോ എന്നതല്ല പ്രശ്നമെന്നും വികസനത്തെ എങ്ങനെ ബാധിക്കുമെന്നാണ് നോക്കേണ്ടതെന്നും തോമസ് ഐസക്. യുഡിഎഫ് ഇതേക്കുറിച്ചാണ് പറയേണ്ടതെന്നും ധനമന്ത്രി പറഞ്ഞു. മസാല ബോണ്ട് ഇറക്കിയത് റിസര്‍വ് ബാങ്ക് അനുവാദത്തോടെ. ഭരണഘടനാലംഘനമില്ലെന്നും മന്ത്രി പറ​ഞ്ഞു. മസാല ബോണ്ട് ഇറക്കിയത് റിസര്‍വ് ബാങ്ക് അനുവാദത്തോടെ, ഭരണഘടനാലംഘനമില്ല. ‘കിഫ്ബി’ വായ്പയെടുത്തത് സര്‍ക്കാരല്ല, അതിനാല്‍ കേന്ദ്ര അനുവാദം വേണ്ട. സിഎജി റിപ്പോര്‍ട്ട് ഏകപക്ഷീയമാണ് സര്‍ക്കാരുമായി ചര്‍ച്ച നടത്താതെയെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ‘കിഫ്ബി’ ഓഡിറ്ററായത് ടെന്‍ഡര്‍ വഴിയാണ്. കെ.എം.ഏബ്രഹാം ‘കിഫ്ബി’ തലപ്പത്ത് തുടരുമെന്നും ഐസക് പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button