തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ വരുമാനത്തില്‍ വമ്പന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വാക്‌സിനേഷന്‍ ഡ്രൈവിലേക്കെന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാധാരണക്കാരില്‍ നിന്നടക്കം സംഭാവനകള്‍ സ്വീകരിക്കുന്നുണ്ട് സര്‍ക്കാര്‍. അതേസമയം ഇങ്ങനെ പണം സ്വീകരിക്കുമ്പോഴും സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കാന്‍ ആവശ്യമായ കാര്യങ്ങളൊന്നും ചെയ്യുന്നില്ലെന്നതാണ് വാസ്തവം. ഇക്കാര്യം അക്കമിട്ട് നിരത്തുന്ന സിഎജി റിപ്പോര്‍ട്ടാണ് ഇക്കുറി പുറത്തുവന്നത്.
20,146 കോടിയാണ് ആകെ സര്‍ക്കാറിന് പലവിധത്തില്‍ നികുതി കുടിശ്ശികയായി കിട്ടാനുള്ളതെന്ന സിഎജി റിപ്പോര്‍ട്ട് ശരിക്കും ഞെട്ടിക്കുന്നതാണ്. സര്‍ക്കാരിന്റെ വീഴ്‌ച്ചകള്‍ എണ്ണിപ്പറഞ്ഞു കൊണ്ടാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ഇതില്‍ 5,564 കോടി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കാനുള്ളതാണ്. കുടിശിക തിട്ടപ്പെടുത്തി പിരിച്ചെടുക്കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഇല്ലെന്നതാണ് ഇതില്‍ പ്രശ്‌നമായി നിലനില്‍ക്കുന്നത്. 11 വകുപ്പുകള്‍ 5 വര്‍ഷത്തിലേറെയായി 5,765 കോടി രൂപ സര്‍ക്കാരിനു നല്‍കാനുണ്ട്.
എക്‌സൈസ് വകുപ്പ് 1952 മുതലുള്ള കുടിശിക നല്‍കാതിരിക്കുകയാണെന്നു നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി കുറ്റപ്പെടുത്തി. നികുതി നിര്‍ണയത്തില്‍ ജിഎസ്ടി വകുപ്പു വരുത്തിയ വീഴ്ച കാരണം 556 കേസിലായി 198 കോടി രൂപ സര്‍ക്കാരിനു നഷ്ടമായെന്ന് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാലാകാലങ്ങളായി ലഭിക്കാനുള്ള ഈ പണംപിരിച്ചെടുക്കാന്‍ ഒരു സര്‍ക്കാറും താല്‍പ്പര്യം കാണുക്കുന്നില്ലെന്നതാണ് വാസ്തവം. ഏറ്റവും കൂടുതല്‍ കുടിശിക വരുത്തിയതു ഗതാഗത വകുപ്പാണ് 2,098 കോടി.
കെഎസ്‌ആര്‍ടിസി 1,796 കോടിയോടെ രണ്ടാമതുണ്ട്. 2018-19 വരെയുള്ള കണക്കുകള്‍ പ്രകാരം 53 പൊതുമേഖലാ സ്ഥാപനങ്ങള്‍ 574 കോടിയുടെ ലാഭമുണ്ടാക്കിയപ്പോള്‍ 58 സ്ഥാപനങ്ങള്‍ 1,796 കോടിയുടെ നഷ്ടം വരുത്തി. 2 സ്ഥാപനങ്ങള്‍ക്കു ലാഭമോ നഷ്ടമോ ഇല്ല. ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയതു കെഎസ്‌എഫ്‌ഇ 144 കോടി.സംസ്ഥാനത്തെ 58 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ എന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സ്ഥാപനങ്ങള്‍ 1796.55 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കി.
നഷ്ടത്തിലായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും സിഎജി ശുപാര്‍ശ ചെയ്യുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ പ്രതികരിക്കാത്തതിനാല്‍ 922 പരിശോധന റിപ്പോര്‍ട്ടുകള്‍ തീര്‍പ്പാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2019 മാര്‍ച്ച് 31 വരെയുള്ള സിഎജി റിപ്പോര്‍ട്ടാണ് സഭയില്‍ വെച്ചത്.16 പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തന രഹിതം എന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയിലാണ്. നഷ്ടത്തിലായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും സിഎജി ശുപാര്‍ശ ചെയ്യുന്നു.
Post Your Comments