KeralaLatest NewsNews

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കാശില്ല; കൂപ്പണ്‍ അടിച്ച് നല്‍കി കെപിസിസി

തിരുവനന്തപുരം : കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമില്ലാത്ത കോൺഗ്രസ് തിരഞ്ഞെടുപ്പ് സമയത്ത് നേരിടുന്നത് വൻ സാമ്പത്തിക പ്രതിസന്ധി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിന് പുറമെ ചില്ലറ നോട്ടും കൂടി കൊടുത്താലേ കോണ്‍ഗ്രസ് ഇക്കുറി രക്ഷപെടു. . അത്രയ്ക്ക് സാമ്പത്തിക പ്രതിസന്ധിയിലാണ് പാര്‍ട്ടിയെന്ന് നേതൃത്വം. കാശില്ലാത്തത് കാരണം പ്രചാരണചെലവ് കണ്ടെത്താന്‍ സ്ഥാനാര്‍ഥികള്‍ക്ക് കൂപ്പണ്‍ അടിച്ച് നല്‍കിയിരിക്കുകയാണ് കെ.പി.സി.സി

നൂറ് മുതൽ രണ്ടായിരം രൂപയുടെ വരെ കൂപ്പണുകളാണ് പാർട്ടി അച്ചടിച്ചിരിക്കുന്നത്. വിറ്റ് കിട്ടുന്ന കാശെടുത്ത് പുട്ടടിക്കാമെന്ന് ആരും കരുതേണ്ട. കാരണം ഓരോ വാർഡിലേക്കും ചെലവിനുളള കൂപ്പണേ ഉളളൂ. ഗ്രാമപഞ്ചായത്ത് വാർഡിന് അമ്പതിനായിരം രൂപ, നഗരസഭ വാർഡിന് ഒരുലക്ഷം, കോർപ്പറേഷൻ ഡിവിഷന് രണ്ട് ലക്ഷം. ഇതിന് പുറമെ സ്ഥാനാർത്ഥികൾക്ക് മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ പിരിക്കാനുളള കൂപ്പണുകൾ വേറെ നൽകും.

ജില്ലാ കോൺഗ്രസ് കമ്മിറ്റികൾക്ക് ചെലവിനായി അഞ്ച് ലക്ഷം രൂപയുടെ കൂപ്പണാണ് നൽകിയിരിക്കുന്നത്. ബക്കറ്റ് പിരിവ് പോലെ ഇടതുപാർട്ടികളുടെ സ്റ്റൈൽ കടമെടുത്ത് ആളുകളെ ബുദ്ധിമുട്ടിക്കരുതെന്ന കർശന നിർദേശവും നേതാക്കൾ താഴെ തട്ടിൽ നൽകിയിട്ടുണ്ട്.പിരിവിനായുളള കൂപ്പണുകൾ താഴെത്തട്ടിൽ എത്തിച്ചുകഴിഞ്ഞു. ഭരണത്തിന്റ സ്വാധീനത്തിൽ ബി ജെ പിയും എൽ ഡി എഫും പണമൊഴുക്കുമ്പോൾ സംഭാവന സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കെ.പി.സി.സി ജില്ലാ കമ്മിറ്റികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പ്രത്യേകം ഒാര്‍മപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button