Latest NewsNewsEntertainment

ദിലീപ് ജയിലില്‍ ഉണ്ടായിരുന്ന സമയത്ത് ദിലീപിനെ ആലുവ സബ്ജയിലില്‍ ഗണേശ് കുമാര്‍ പോയി കണ്ടിട്ടുണ്ട്, അപ്പോള്‍ തന്നെ ഇവര്‍ തമ്മിലുള്ള ബന്ധം വ്യക്തമാണല്ലോ

ആ കേസ് നവംബറലേക്ക് മാറ്റിയപ്പോള്‍ ഒക്ടോബറില്‍ ഭീഷണി കത്തുകള്‍ അയച്ചു. പേടി കാരണം മിണ്ടാതെ ഞാന്‍ മൊഴി മാറ്റുമെന്നാണ് അവര്‍ വിചാരിച്ചത്

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായി മൊഴിമാറ്റി പറയാന്‍ കെ.ബി ഗണേശ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാല്‍ രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയായ വിപിന്‍ ലാലും പള്‍സര്‍ സുനിയും ഒരുമിച്ചതായിരുന്നു ജയിലിൽ. അവിടെയിരുന്നു സുനിക്കു വേണ്ടി കത്ത് എഴുതിക്കൊടുക്കേണ്ടി വന്നതെന്ന് വിപിന്‍ പറയുന്നു. ആ കേസ് നവംബറലേക്ക് മാറ്റിയപ്പോള്‍ ഒക്ടോബറില്‍ ഭീഷണി കത്തുകള്‍ അയച്ചു. പേടി കാരണം മിണ്ടാതെ ഞാന്‍ മൊഴി മാറ്റുമെന്നാണ് അവര്‍ വിചാരിച്ചത്. ഞാന്‍ പരാതിയുമായി പോകുമെന്ന് അവര്‍ ചിന്തിച്ചിട്ടുണ്ടാവില്ലെന്നും ഏഷ്യവില്ലയ‌്ക്ക് നല്‍കിയ അഭിമുഖത്തിൽ വിപിന്‍ ലാൽ പറയുന്നു..

വിപിന്‍ ലാലിന്റെ വാക്കുകള്‍-

‘തിരുവനന്തപുരം ലോ കോളേജില്‍ എല്‍.എല്‍.ബി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഞാന്‍ ജയിലിലാവുന്നത്. ജയിലില്‍ വെല്‍ഫെയര്‍ ഓഫീസറുണ്ട്. തടവുകാരുടെ ക്ഷേമം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. എന്നെ അദ്ദേഹത്തിന്റെ ഓഡര്‍ലി (അസിസ്റ്റന്റ്) ആക്കി. തടവുകാരുടെ വിസിറ്റേഴ്സ് ലിസ്റ്റ്, ലൈബ്രറി ചാര്‍ജ്, തുടങ്ങിയ കാര്യങ്ങളും അവര്‍ക്ക് ഹര്‍ജി എഴുതി കൊടുക്കുക, അപേക്ഷകള്‍ തയ്യാറാക്കുക തുടങ്ങിയ ജോലികള്‍ ഞാനാണ് ചെയ്തുകൊണ്ടിരുന്നത്.
പള്‍സര്‍ സുനി സ്വന്തമായി ഒരു കത്ത് തയ്യാറാക്കിയിരുന്നു. എന്നാല്‍ കയ്യക്ഷരം മോശമായതുകൊണ്ട് അത് വായിക്കാന്‍ പറ്റില്ല. സുനിയുടെ സെല്‍ മേറ്റായിരുന്നു ഞാന്‍. പള്‍സര്‍ സുനി കത്ത് എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അവിടെയുള്ള അസിസ്റ്റന്റ് സൂപ്രണ്ടിനോട് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. എഴുതിക്കോളൂ എന്ന് അദ്ദേഹം പറഞ്ഞു.

read also:കല്യാണിനെ സീത ഉപേക്ഷിച്ചോ… 10 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ധന്യ മേരി വര്‍ഗീസ് ബിഗ് സ്ക്രീനിലേക്ക്!!

ജയിലിലെ അന്തരീക്ഷം പുറത്തു ജീവിക്കുന്നത് പോലെയല്ല. ഒരു സെല്ലില്‍ മൂന്ന് പേരാണ് ഉണ്ടാവുക. അതില്‍ ഒരാള്‍ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ ചെയ്തുകൊടുത്തില്ലെങ്കില്‍ നമ്മള്‍ അവര്‍ക്ക് ശത്രു ആവും. നമുക്ക് ആ ജയിലില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാവും. അതുകൊണ്ട് തന്നെ നമ്മക്ക് അതിനോട് സഹകരിച്ചു പോവുകയേ സാധിക്കു. കാരണം ജയിലിലെ അന്തരീക്ഷം അങ്ങനെയാണ്. ആ ഒരു സാഹചര്യത്തിലാണ് ഞാന്‍ കത്ത് എഴുതി കൊടുത്തത്. സുനി പറഞ്ഞ കാര്യങ്ങള്‍ മാത്രമേ എഴുതിയിരുന്നുള്ളു. കത്തിനൊപ്പം തന്നെ ഇത് എന്ത് ചെയ്യണമെന്നുള്ള കുറിപ്പും ഉണ്ടായിരുന്നു. കത്ത് ഇതേ കേസില്‍ ജാമ്യത്തിലിറങ്ങിയ വിഷ്ണുവെന്ന സുനിയുടെ സുഹൃത്തിന് ലഭിച്ചു. ശേഷം അവന് ലഭിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ അവന്‍ കാര്യങ്ങള്‍ ചെയ്തു.

സെന്‍ട്രല്‍ ജയിലില്‍ ഉള്ളപ്പോള്‍ തന്നെ ജാമ്യം എടുത്തുതന്ന് ഇറക്കാനുള്ള ശ്രമങ്ങളുമായി ചിലര്‍ സമീപിച്ചിരുന്നു. എന്റെ അറിവില്ലാതെ അവര്‍ എന്റെ ജാമ്യം എടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഞാന്‍ കോടതിയെ സമീപിച്ച്‌ അത് റിജക്‌ട് ചെയ്യിപ്പിക്കുകയായിരുന്നു. എന്റെ പഠിത്തം അവര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കാമെന്ന് പറഞ്ഞു. വീട് വെച്ച്‌ തരാമെന്ന് പറഞ്ഞു.സാമ്ബത്തിക സഹായം ചെയ്യാം എന്നുള്ളതൊക്കെയായിരുന്നു ഓഫറുകള്‍. ഇവര്‍ നന്നായി ആസൂത്രണം ചെയ്‌താണ് കാര്യങ്ങള്‍ ചെയ്യുന്നത്. സെഷന്‍സ് കേസ് ആയതുകൊണ്ട് കോടതിയില്‍ കേസ് നേരത്തെ ഷെഡ്യൂള്‍ ചെയ്യും. എന്റെ ഡേറ്റ് മാര്‍ച്ച്‌ 12 ലേക്ക് ഷെഡ്യൂള്‍ ചെയ്തപ്പോള്‍ ജനുവരി മാസത്തില്‍ എനിക്കുള്ള ഓഫറുമായി ഇവര്‍ മുന്നോട്ട് വന്നു. ആ കേസ് നവംബറലേക്ക് മാറ്റിയപ്പോള്‍ ഒക്ടോബറില്‍ ഭീഷണി കത്തുകള്‍ അയച്ചു. പേടി കാരണം മിണ്ടാതെ ഞാന്‍ മൊഴി മാറ്റുമെന്നാണ് അവര്‍ വിചാരിച്ചത്. ഞാന്‍ പരാതിയുമായി പോകുമെന്ന് അവര്‍ ചിന്തിച്ചിട്ടുണ്ടാവില്ല.

ഒരു പെണ്‍കുട്ടിയാണ് ഈ കേസില്‍ ഇരയായിട്ടുള്ളത്. ഒരു കാരണവശാലും മൊഴി മാറ്റരുതെന്ന് എന്റെ അമ്മ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ വേറെ എന്തൊക്കെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഈ ഒരു കേസില്‍ സത്യസന്ധനായി നിന്നാല്‍ എന്റെ ബാക്കി തെറ്റുകള്‍ ദൈവം ക്ഷമിക്കുമെന്നും അമ്മ പറഞ്ഞു. അമ്മ പറഞ്ഞ കാര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഞാന്‍ എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളത്. ഈ കേസില്‍ എന്റെ കുടുംബം പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ സത്യസന്ധമായി മൊഴി പറയാന്‍ ഞാന്‍ തീരുമാനിച്ചു.

ഞാന്‍ പരാതി നല്‍കിയപ്പോള്‍ അത് വ്യാജമാണോ എന്നാണ് പൊലീസ് ആദ്യം അന്വേഷിച്ചത്. എനിക്ക് വാര്‍ത്തകളില്‍ വരാനും ദിലീപിന്റെ ജാമ്യം റദ്ദായി പോകാനും വേണ്ടിയാണോ ഞാന്‍ ഇത്തരത്തിലൊരു പരാതിയുമായി ചെന്നതെന്ന് അവര്‍ അന്വേഷിച്ചു. ഇതില്‍ കള്ളമില്ല എന്ന് ബോധ്യപ്പെട്ടതോടെയാണ് അവര്‍ എന്റെ പരാതി പരിഗണനയില്‍ എടുത്തത്.

പ്രദീപ് എന്ന വ്യക്തിയില്‍ മാത്രം ഒതുങ്ങരുത് ഈ അന്വേഷണം. ഇയാളെ നാളെ ചോദ്യം ചെയ്യുമ്ബോള്‍ മറ്റാര്‍ക്കും വേണ്ടിയല്ല അയാള്‍ ഇവിടെ വന്നതെന്ന് പറയും. 6000 രൂപയുടെ വാച്ചാണ് അയാള്‍ എന്റെ മാമന്‍ ജോലി ചെയ്യുന്ന ജൂവലറിയില്‍ നിന്നും വാങ്ങിയത്. എറണാകുളത്ത് നിന്നും ഒരാള്‍ വാച്ച്‌ വാങ്ങാന്‍ കാസര്‍ഗോഡ് വരേണ്ട ആവശ്യം ഉണ്ടോ? ഇയാള്‍ എന്തിനു വേണ്ടി ഇതൊക്കെ ചെയ്തു എന്നുള്ളത് അറിയാന്‍ ശരിയായ ദിശയില്‍ അന്വേഷണം നടക്കേണ്ടതല്ലേ.

ഒന്നുകില്‍ എംഎല്‍എ അല്ലെങ്കില്‍ ദിലീപ് ഇവരില്‍ ആരോ ഒരാള്‍ ആവശ്യപ്പെട്ടിട്ടാണ് ഇയാള്‍ എന്നെ കാണാന്‍ ഇവിടെ വരുന്നത്. ദിലീപ് ജയിലില്‍ ഉണ്ടായിരുന്ന സമയത്ത് ദിലീപിനെ ആലുവ സബ്ജയിലില്‍ ഗണേശ് കുമാര്‍ പോയി കണ്ടിട്ടുണ്ട്. അപ്പോള്‍ തന്നെ ഇവര്‍ തമ്മിലുള്ള ബന്ധം വ്യക്തമാണല്ലോ. എന്റെ പരാതിയിലും ദിലീപിനെയും ഗണേഷ് കുമാറിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

(ഏഷ്യവില്ലയ‌്ക്ക് നല്‍കിയ അഭിമുഖത്തിൽ )

shortlink

Related Articles

Post Your Comments

Related Articles


Back to top button