ന്യൂഡൽഹി : ജയ്സാൽമീറിലെ ബി എസ് എഫ് ക്യാമ്പിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക യൂണിഫോം ധരിച്ചതിനെ വിമർശിച്ചും പരിഹസിച്ചും കോൺഗ്രസ്.സൈനിക ഓഫീസർമാർക്ക് മാത്രം ധരിക്കാൻ അവകാശമുളള യൂണിഫോം ഒരു രാഷ്ട്രീയക്കാരൻ ധരിക്കുന്നത് എത്രത്താേളം ഉചിതമാണ് എന്നാണ് ട്വിറ്ററിലൂടെ യൂത്ത് കോൺഗ്രസ് ചോദിക്കുന്നത്.
സൈനിക യൂണിഫോം ധരിച്ച മോദിയെ ആൾമാറാട്ടക്കാരൻ എന്ന് പരിഹസിച്ചാണ് കോൺഗ്രസ് നേതാവ് താരിഖ് അൻവർ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ‘ഇന്ത്യക്ക് നിരവധി പ്രധാമന്ത്രിമാരുണ്ടായിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഒരു ആൾമാറാട്ടക്കാരനായ പ്രധാനമന്ത്രി ഉണ്ടാകുന്നത്. അവസരത്തിനനുസരിച്ച് തന്റെ ഗെറ്റപ്പ് മാറ്റുന്നതിൽ അദ്ദേഹം സമർത്ഥനാണ്. ചിലപ്പോൾ ഒരു ചായവില്പനക്കാരനായി വേഷമിടുന്നു. ചിലപ്പോൾ പത്തുലക്ഷത്തിന്റെ സ്യൂട്ട് ധരിക്കുന്നു,എന്നാൽ മറ്റുചിലപ്പോൾ കാവൽക്കാരനാവുന്നു, മറ്റുചിലപ്പോഴാകട്ടെ പ്രധാൻ സേവക് മേധാവിയും സൈനികനുമായി മാറുന്നു’- താരിഖ് അൻവർ ട്വീറ്ററിൽ പരിഹസിച്ചു.
देश ने बहुत सारे प्रधानमंत्री देखे हैं,परन्तु पहली बार भारत को एक बहरूपिया प्रधानमंत्री मिला है।प्रधान मंत्री मौका अनुकूल रूप धारण करने में माहिर हैं।कभी चाय वाला,तो कभी 10 लाख का सूट पहनकर साहब,कभी चौकीदार,तो कभी प्रधान सेवक,कभी साधु तो कभी फौजी जवान।वाह!मोदी जी आप का जवाब नहीं। pic.twitter.com/ep0BM6ThR4
— Tariq Anwar (@itariqanwar) November 15, 2020
സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനാണ് പ്രധാനമന്ത്രി ജയ്സാൽമീറിലെ ബി എസ് എഫ് ക്യാമ്പിലെത്തിയത്. ആഘോഷത്തിൽ പങ്കെടുത്ത അദ്ദേഹം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അർജുൻ ടാങ്കിൽ യാത്രചെയ്യുകയും ചെയ്തിരുന്നു.
Post Your Comments