Latest NewsIndiaNews

ബിഡിജെ.എസിനെ ഇനി തുഷാര്‍ വെള്ളാപ്പള്ളി നയിക്കും; അംഗീകാരം നൽകി കേന്ദ്രം

എന്നാൽ നേരത്തെ ഭാരത് ധർമ്മജനസേനയിൽ അവകാശവാദമുന്നയിച്ച് സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം രംഗത്തെത്തിയിരുന്നു.

ന്യൂഡൽഹി: ബിഡിജെഎസിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായി കേന്ദ്രം അംഗീകരിച്ചു. എ.ജി തങ്കപ്പന്‍ വൈസ് പ്രസിഡന്റായും രാജേഷ് നെടുമങ്ങാട് ജനറല്‍ സെക്രട്ടറിയായും അനിരുദ്ധ് കാര്‍ത്തികേയന്‍ ട്രഷററായുമുള്ള ഭാരവാഹി പട്ടികയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അണ്ടർ സെക്രട്ടറി അഭിഷേക് തിവാരിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Read Also:

എന്നാൽ നേരത്തെ ഭാരത് ധർമ്മജനസേനയിൽ അവകാശവാദമുന്നയിച്ച് സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹിയിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ശ്രീ.ജെ.പി.നദ്ദ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിബി.എൽ സന്തോഷ് എന്നിവരുമായി തുഷാർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button