ബംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നേരിടുന്ന ബിനീഷ് കോടിയേരിക്കെതിരെ നിര്‍ണ്ണായക നീക്കവുമായി നാര്‍ക്കോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോ. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ബിനീഷിനെ എന്‍സിബി കസ്റ്റഡിയില്‍ എടുത്തു.
കസ്റ്റഡിയിലെടുത്ത ബിനീഷിനെ ചോദ്യം ചെയ്യുന്നതിനായി എന്‍സിബി ഓഫീസിലേക്ക് കൊണ്ടു പോയി. മയക്കുകരുന്ന് കേസില്‍ ആദ്യം നടപടികള്‍ ആരംഭിച്ചത് എന്‍സിബി ആയിരുന്നു. അനൂപ് മുഹമ്മദ് ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വെളിച്ചത്ത് കൊണ്ടു വന്നതും തുടര്‍ന്ന് ബിനീഷ് അടക്കമുള്ള പ്രതികളുടെ അറസ്റ്റിലേക്ക് നടപടികള്‍ എത്തിയതും എന്‍സിബിയുടെ കണ്ടെത്തലുകളെ തുടര്‍ന്നായിരുന്നു.
എന്നാല്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും ബിനാമി ഇടപാടുകളും അന്വേഷിക്കുന്നതിനായി ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മയക്കുമരുന്ന് കേസിലെ ബിനാമി ഇടപാടുകളും ഇഡി പരിശോധിച്ചിരുന്നു. കേസില്‍ ബിനീഷിനെതിരെ തെളിവുകള്‍ ബലപ്പെട്ടതോടെയാണ് ഇഡി നിര്‍ണ്ണായക നീക്കം നടത്തിയിരിക്കുന്നത്.
Post Your Comments