ചെന്നൈ: പുതുച്ചേരി സ്വദേശിയായ ഗുരാല രേവ്നാഥ് സായ് എന്നയാളാണ് ബൈക്കില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലേയ്ക്ക് യാത്ര നടത്തിയത്.
ബേഠി ബച്ചാവോ ബേഠി പഠാവോ, ഫിറ്റ് ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുകയാണ് സായിയുടെ പ്രധാന ലക്ഷ്യം. ഇതുവരെ 18 സംസ്ഥാനങ്ങളില്‍ സായ് യാത്ര നടത്തിക്കഴിഞ്ഞു. ഫെബ്രുവരി 10നാണ് സായ് യാത്ര ആരംഭിച്ചത്. എന്നാല്‍, മാര്‍ച്ച് മാസത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സായിക്ക് തന്റെ യാത്ര നിര്‍ത്തിവെക്കേണ്ടി വന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ സായ് ഏതാനും മാസങ്ങള്‍ തങ്ങി. മാര്‍ച്ച് 25 മുതല്‍ സെപ്റ്റംബര്‍ 30 വരെ സായ് മണിപ്പൂരില്‍ തുടര്‍ന്നു. ഇതിനിടെ നാഗാലാന്റില്‍ എത്തിയപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളും സായ് പങ്കുവെച്ചു.
കൊറോണ വ്യാപനത്തിന് ശമനമായതോടെ അദ്ദേഹം കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.
Post Your Comments