മനില: വാംകോ ചുഴലിക്കൊടുങ്കാറ്റ് ദുരന്തം വിതച്ച ഫിലിപ്പീൻസിൽ മരിച്ചവരുടെ എണ്ണം 67 ആയി ഉയർന്നിരിക്കുന്നു. കൊടുങ്കാറ്റിനൊപ്പമുണ്ടായ പേമാരിയും മണ്ണിടിച്ചിലുമാണ് വൻ ദുരന്തം വിതച്ചിരിക്കുന്നത്. വെള്ളിയാഴ്ച വീശിയ കൊടുങ്കാറ്റിൽ തലസ്ഥാനമായ മനില, കാഗായാൻ മേഖല, ലുസോൺ ദ്വീപുകൾ എന്നിവിടങ്ങളിലാണു കൂടുതൽ ദുരിതം ഉണ്ടാക്കിയിരിക്കുന്നത്.
മണ്ണിടിച്ചിലിൽപ്പെട്ടവരിൽ 12 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 26,000 ഭവനങ്ങൾ നശിച്ചിരിക്കുകയാണ്. രണ്ടര കോടി ഡോളറിന്റെ കൃഷിനാശവും റിപ്പോർട്ട് ചെയ്തു.
Post Your Comments